കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. മുന്‍ പ്രതികള്‍ക്ക് നല്‍കിയതിന് സമാനമായ ജാമ്യവ്യവസ്ഥകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
അറസ്റ്റിലായി 43 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം കിട്ടിയിരിക്കുന്നത്. നേരത്തേ കേസ് ഉണ്ടായപ്പോള്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. കേസില്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുമാണ് അന്വേഷണസംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. അധികാര ദുര്‍വ്വിനിയോഗമായിരുന്നു ചുമത്തിയിരുന്ന കുറ്റം. ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ ചെന്നൈ സ്മാര്‍ട്ട് ക്രീയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയെന്നാണ് കണ്ടെത്തല്‍.
സ്വര്‍ണ്ണം പൂശുന്ന ജോലികള്‍ക്കായി വസ്തുക്കള്‍ പുറത്തു കൊണ്ടുപോകരുതെന്ന ഉന്നതാധികാരികളുടെ കത്ത് അവഗണിച്ചാണ് ചെന്നൈയില്‍ കൊണ്ടുപോയത്. സ്വര്‍ണ്ണത്തിന്റെ അളവും ഗുണനിലവാരവും സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രശാന്ത് േകാടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി അറസ്റ്റ ചെയ്ത മുഴുവന്‍ പേര്‍ക്കും ഇതോടെ ജാമ്യം കിട്ടിയിരിക്കുകയാണ്.

Comments