തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ. മുരളീധരൻ. കാന്തപുരത്തിന്റേത് തെറ്റായ പ്രസ്താവനയാണെന്നും, പേരാമ്പ്രയിൽ ഏണി ചിഹ്നത്തിൽ ഫാത്തിമ തഹ്ലിയ വിജയിച്ചത് ഇത്തരം ചിന്തകളെ തകർത്തെറിഞ്ഞാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തിലെ തെറ്റുകൾ കണ്ടെത്തി തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ വിധി അംഗീകരിക്കാത്തവർക്ക് രാഷ്ട്രീയത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും, ജനങ്ങൾ വിജയിപ്പിച്ചവരെ അപഹസിക്കുന്ന സമീപനം പാർട്ടിയുടെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതീക്ഷിക്കാത്ത വിജയം ലഭിച്ചത് സിപിഐഎമ്മിലെ ഒരു വിഭാഗം പാർട്ടിക്കെതിരെ വോട്ട് ചെയ്തതിന്റെ സൂചനയാണെന്നും ഇതേക്കുറിച്ച് പാർട്ടി ഗൗരവമായി ചിന്തിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
ശബരിമല സദ്യവിവാദത്തിലും മന്ത്രി പ്രതികരിച്ചു. ഒരു പന്തിയിൽ രണ്ട് തരത്തിൽ വിളമ്പിയത് തെറ്റാണെന്നും കീഴ്വഴക്കങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments