കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാർഥി ശ്രീഹരിക്കെതിരെയാണ് പരാതി.
അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽനിന്ന് പുറത്താക്കി. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശ്രീഹരിയുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ പറഞ്ഞു. സെപ്റ്റംബർ ഒന്നിനാണ് കോളേജിന് വിവരം ലഭിച്ചത്. തുടർന്ന് മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം, കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.

Comments