തമിഴ്‌നാട്: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി തന്നെയായിരിക്കുമെന്ന് തമിഴ്‌നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ഭാവിയിലെ പ്രധാനമന്ത്രിയാകുമെന്ന ടിവികെയുടെ അവകാശവാദത്തിനെതിരെ നേരത്തെയും കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ടിവികെ നേതാക്കൾ ഇപ്പോഴും ആരാധക മനോഭാവത്തിലാണ് പെരുമാറുന്നതെന്നും പാർട്ടി ‘ഫാൻസ് മോഡിൽ’ നിന്ന് മാറണമെന്നും മാണിക്കം ടാഗോർ വിമർശിച്ചു.
മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ ഉൾപ്പെടെയുള്ള മന്ത്രിമാർ വിജയ് പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് കൂടുതൽ വ്യക്തമാക്കിയത്. നേരത്തെ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലായിരുന്നപ്പോൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിൻ പിന്തുണച്ചിരുന്നു.
അതേസമയം, ടിവികെയെ നിലവിൽ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്താനാകില്ലെന്നും എംപിമാരുള്ള പാർട്ടികൾക്ക് മാത്രമാണ് ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കാനാകുകയെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി.

Comments