
ന്യൂഡല്‍ഹി : കൊട്ടിയൂരില്‍ പതിനാറുകാരിയെ അമ്മയാക്കിയ വൈദീകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തനസമിതി അംഗം എ.കെ ആന്റണി. വൈദീകനെന്ന പരിഗണന ബലാത്സംഗക്കേസ് പ്രതിക്ക് നല്‍കകേണ്ടതില്ല. കടുത്ത ക്രിമിനലിനെപ്പോലെ പ്രതിയെ കൈകാര്യം ചെയ്യണം.
സ്ത്രീകളെ അക്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ മാറ്റം ഉണ്ടാകൂ എന്നും ആന്റണി പറഞ്ഞു.
സംസ്ഥാനത്തെ മദ്യ നയത്തെ കുറിച്ച് പ്രതികരിച്ച ആന്റണി പൂട്ടിയ ഒരു ബാറും തുറക്കാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.






