
ബംഗളുരു: കൊണ്ടും കൊടുത്തും ചൂട് പിടിക്കുകയാണ് ബംഗളുരുവില്‍ നടക്കുന്ന ഇന്ത്യ ഓസട്രേലിയ മത്സരം എന്നു വേണം പറയാന്‍. ഓസീസിനായി അര്‍ധസെഞ്ച്വറി നേടിയ മാറ്റ് റെന്‍ഷോയും വിരാട് കോഹ്ലിയും അശ്വിനും തമ്മില്‍ ഗ്രൗണ്ടില്‍ വാക്കുതര്‍ക്കം നടന്നു. എന്നാല്‍ എല്ലാത്തിനും തുടക്കം കുറിച്ചത് റെന്‍ഷോ തന്നെയായിരുന്നു.
അശ്വിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് സ്ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചു. പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള റെന്‍ഷോയുടെ കാലിനരികിലാണെത്തിയത്. അശ്വിന് ഓടിച്ചെന്ന് ആ പന്ത് എടുക്കാന്‍ ശ്രമിച്ചെങ്കിലും റെന്‍ഷോ മാറിക്കൊടുത്തില്ല. ഓസീസ് ആ പന്തില്‍ സിംഗിളെടുക്കുകയും ചെയ്തു.
ഇത് കോഹ്ലിലെയും അശ്വിനെയും ചൊടിപ്പിച്ചു. ഇരുവരും റെന്‍ഷോയുടെ അടുത്തെത്തി ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അമ്പയര്‍ ഇടപ്പെട്ട് പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
VIDEO : Virat Kohli and Ravi Ashwin Warned Australian Batsman Matt Renshaw #CricketChamber #INDvsAUS @imVkohli @ashwinravi99 pic.twitter.com/RY2HDoy643
— Cricket Chamber (@cricketchamber) March 5, 2017






