
വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണം ഏതാണ്ട് പൂര്ത്തിയായെന്നും പ്രതിക്കെതിരെ മുന് ക്രിമിനല് കേസുകളില്ലെന്നും കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്ണമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല് 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില് ഇടപെടാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിര്ദേശമുണ്ട്.
എംഡിഎംഎ വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള് കൈകാര്യം ചെയ്തിരുന്നത് കീര്ത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്. പേരാമ്പ്ര ബിആര്സിയിലെ അധ്യാപികയായിരുന്ന കീര്ത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില് ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തത്.







Comments