
തിരുവനന്തപുരം : : സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഇ ഡി നല്കിയ റിപ്പോര്ട്ട് തള്ളിക്കളയാന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.പോലീസ് അന്വേഷണത്തിന് ശേഷമുളളതാണ് ഇഡിയുടെ റിപ്പോര്ട്ട് . ഇഡി പുറത്ത് വിട്ട് അന്വേഷണ റിപ്പോര്ട്ട് നിലവില് കേരള ആഭ്യന്തര സെക്രട്ടറിയുടെ കയ്യിലാണ് നിലവില് റിപ്പോര്ട്ടുള്ളത്.
റിപ്പോര്ട്ടിലെ ചില കാര്യങ്ങളില് വ്യക്തതക്കുറവുണ്ട്. റിപ്പോര്ട്ട് ലഭിക്കുന്ന പക്ഷം മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടണമെങ്കില് തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് ഡിജിപിക്ക് ഇ ഡി നല്കിയ റിപ്പോര്ട്ടിന്റെ വിവരങ്ങള് പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങളോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
അതേസമയം ഡിജിപിക്ക് ഇ ഡി നല്കിയ റിപ്പോര്ട്ടില് മുന് മുഖ്യമന്ത്രി പിണറായി വിജയന്, വീണ ടി, മുന് മന്ത്രിയും എംഎല്എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ ഗുരുതര പരാമര്ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന് 3.28 കോടി രൂപ സിഎംആര്എല്ലില് നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില് പറയുന്നത്.പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്സാലോജിക് എം ഡിയായ വീണ എന്നിവര്ക്കെതിരെയും കത്തില് ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള് വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തില് പറയുന്നത്. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്ക്കായി എക്സാലോജിക് സൊല്യൂഷന്സ് വാഹനം ഉപയോഗിച്ചു







Comments