
കൊച്ചി: മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായിക്കെതിരേ കേസെടുക്കുന്നതില് കരുതലോടെ നീങ്ങി കേരളസര്ക്കാര്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും കേസെടുക്കുന്ന കാര്യത്തില് തീരുമാനം. റിപ്പോര്ട്ടില് എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നല്കും. അതേസമയം കേസെടുത്താല് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പിണറായി വിജയനും. എഫ്.ഐ.ആര്. റജിസ്റ്റര് ചെയ്താല് ഉടന് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.
മുതിര്ന്ന അഭിഭാഷകരുടെ നിയമോപദേശം ഇക്കാര്യത്തില് ലഭിച്ചിട്ടുണ്ട്. എഫ്.ഐ.ആര്. റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുക. മുമ്പ് വിജിലന്സ് കോടതിയില് ഹൈക്കോടതിയില് സുപ്രീംകോടതിയില് നിയമപോരാട്ടം നടത്തി തള്ളിക്കളഞ്ഞ കേസാണെന്നും അതില് കേസ് എടുക്കുന്നത് ശരിയല്ലെന്ന വാദമായിരിക്കും ഉന്നയിക്കുക എന്നാണ് വിവരം. പിണറായിക്കെതിരേ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന സര്ക്കാരിന് ശുപാര്ശ കത്ത് നല്കിയിരിക്കുകയാണ്.
ഹവാല ഇടപാടിന്റെ വിവരങ്ങള് ഉള്പ്പെടെയുള്ള ആരോപണമാണ് ഇ.ഡി. നല്കിയ റിപ്പോര്ട്ടില് ഉള്ളതെന്നാണ് വിവരം. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നല്കിയ വിവരങ്ങളില് പറയുന്നു. ബാങ്ക് രേഖകള് സഹിതമുള്ള തെളിവുകള് ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷം ആണെന്നും വിദേശത്തേക്ക് പണം അയച്ചെന്നും റിപ്പോര്ട്ടില് പറയുന്നു. സിഎംആര്എല് - എക്സാലോജിക് ഇടപാടുകളുടെ തെളിവുകള്ക്ക് പുറമെയാണ് ഇഡി ഹവാല തെളിവുകളും കൈമാറിയത്.
ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയത്. ബാങ്ക് രേഖകള് സഹിതമാണ് ഇഡി ഡിജിപിക്ക് തെളിവുകള് കൈമാറിയത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും ഉള്പ്പെടുത്തിയിട്ടുണ്ട്. ആദ്യം പ്രാഥമിക അന്വേഷണം നടത്താന് നിര്ദേശിക്കുമെന്നാണ് സൂചന. അതിനും ശേഷം മാത്രമേ എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതില് തീരുമാനം ഉണ്ടാകൂ. അതേസമയം അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനെതിരെയും സര്ക്കാര് എഫ്ഐആര് ഇടുമെന്ന വിലയിരുത്തലിലാണ് ഇഡി.







Comments