
കോഴിക്കോട്: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വീണ തൈക്കണ്ടിയിൽ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ കേസെടുക്കണമെന്ന ഇഡിയുടെ നിർദേശത്തിൽ പ്രതികരണവുമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അലൻ ഷുഹൈബ്.
പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു. 'ചായ കുടിക്കാൻ പോയതല്ലല്ലോ' എന്നായിരുന്നു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അലൻ പ്രതികരിച്ചത്. പിണറായി വിജയന്റെ പരാമര്ശത്തോടെയാണ് അന്ന് പന്തീരാങ്കാവ് കേസില് സിപിഎമ്മിന്റെ മൊത്തം നിലപാട് മാറിയതെന്ന് അലന് ഷുഹൈബ് നേരത്തെ പറഞ്ഞിരുന്നു.
2019 നവംബർ ഒന്നിനാണ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹ ഫൈസലും അറസ്റ്റിലായത്. സിപിഎമ്മിന്റെ നിലപാടു മാറ്റത്തിലൂടെ കേസ് വലിയ ചർച്ചയായിരുന്നു. സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം ഇരുവരെയും അനുകൂലിച്ച് രംഗത്തെത്തിയിരുന്നുവെങ്കിലും ആ സമയം ഇരുവരും ചായ കുടിക്കാൻ പോയപ്പോഴല്ലല്ലോ അറസ്റ്റിലായതെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം.







Comments