
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് ശക്തമായ എതിര്പ്പുമായി ഇടതുപക്ഷം രംഗത്ത് വരുമ്പോള് ഇ.ഡി. ആദ്യ കുറ്റപത്രം സമര്പ്പിക്കാന് ഒരുങ്ങുന്നു. ഇതിനായി അന്തിമചോദ്യം ചെയ്യലിലേക്ക് കടക്കാന് ഒരുങ്ങുകയാണ് ഇ.ഡി. സിഎംആര്എല്ലിന്റെ കൂടുതല് ഉന്നതോദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിന്റെ ഭാഗമായി ജനറല് മാനേജര് മനോഹര്ദാസിന് അടുത്ത ദിവസം ചോദ്യം ചെയ്യാന് ഉദ്ദേശമുണ്ട്. സമന്സ് നല്കിയിട്ടുണ്ട്. ഇതിനൊപ്പം വീണയെയും മുഹമ്മദ് റിയാസിന്റെ കൂടുതല് സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഇവര് മൊഴിമാറ്റാനുള് സാഹചര്യം കൂടി കണക്കിലെടുത്ത് കൂടിയാലോചനകള് നടത്തിയ ശേഷമായിരിക്കും ഈ നീക്കം. നേരത്തേ ഇ.ഡി. ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് ആരോപിച്ച് റിയാസിന്റെ സുഹൃത്ത് രംഗത്ത് വന്നിട്ടുണ്ട്.
ആദ്യകുറ്റപത്രം സമര്പ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള വിവരശേഖരണത്തിനാണ് ഇപ്പോള് ഇ.ഡി. നീങ്ങുന്നത്. നേരത്തേ ഓഡിറ്റര് അടക്കം ഏഴുപേര്ക്ക് സമന്സ് നല്കിയിരുന്നു. ഇതിന് പുറമേയാണ് ജനറല് മാനേജര് മനോഹര് ദാസിനും സമന്സ് നല്കിയിരിക്കുന്നത്. പിണറായിയും വീണയും റിയാസും അടക്കമുള്ളവര്ക്കെതിരേ കേസെടുക്കാന് ആവശ്യപ്പെട്ട് ഇ.ഡി. ഡിജിപിയ്ക്ക് കത്തു നല്കിയെങ്കിലും ആലോചിച്ച് നീങ്ങാനാണ് സംസ്ഥാന സര്ക്കാരും പോലീസും തീരുമാനിച്ചിരിക്കുന്നത്.







Comments