
കോഴിക്കോട്: ജനങ്ങളിലേക്ക് മടങ്ങാനും ജന മനസ്സിൽ സ്ഥാനം നേടാനും സിപിഎം തിരുത്തൽ നടപടികൾ ആരംഭിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പു തോൽവിയിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ശാസന ലഭിച്ചതായും ശൈലിയില് തിരുത്തല് വേണമെന്ന് പിണറായി വിജയന് നിര്ദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ പാർട്ടിയെ നയിച്ചത് എം വി ഗോവിന്ദനായിരുന്നു, മൂന്ന് തെരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വൻ പരാജയമായിരുന്നു നേരിടേണ്ടിവന്നത്. പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി എന്ന വിമർശനമുയർന്നതിനു പിന്നാലെയായിരുന്നു ഗോവിന്ദന് ശാസന ലഭിച്ചത്.
സംസ്ഥാന സമിതിയിൽ യുവ മുഖങ്ങളെ ഉൾപ്പെടുത്തി. പുതിയ 9 വിദ്യാർത്ഥി യുവജന നേതാക്കളെയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്ശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരെയാണ് സംസ്ഥാന സമിതിയിൽ ഉള്പ്പെടുത്തിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെയാണ് വിപുലീകൃത സംസ്ഥാന സമിതിയില് ഏറ്റവും കൂടുതല് വിരമര്ശനമുയര്ന്നത്. ഇതിന്റെ അടിസ്ഥാനത്തില് സെക്രട്ടറിയറ്റിന്റെ ദൗര്ബല്യം പരിഹരിക്കുന്നതിനായി പുതിയ നേതാക്കളെ ഉള്പ്പെടുത്തുകയായിരുന്നു.
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില് ഇഡിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന നേതാക്കളെ ഇഡി വേട്ടയാടുന്നതിനെതിരെ പ്രതിരോധം തീര്ക്കണമെന്നായിരുന്നു ആവശ്യം.







Comments