
ബിഗ് ബോസ് താരവും നടിയുമായ അനുമോളുടെയും തമിഴ് നടനും മോഡലുമായ ഭുവനേഷിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഭുവനേഷിന്റെ യൂട്യൂബ് ചാനലിലാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
അനുമോളുടെ പണവും താരപദവിയും കണ്ടാണ് തമിഴ്നാട്ടിൽ നിന്ന് എത്തി വിവാഹം കഴിച്ചതെന്ന വിമർശനങ്ങൾക്ക് ഭുവനേഷ് വ്യക്തമായ മറുപടി നൽകി. അനുമോളെ ആദ്യമായി കാണുമ്പോൾ അവർ ബിഗ് ബോസ് മത്സരാർഥിയാണെന്നോ നടിയാണെന്നോ അറിയില്ലായിരുന്നുവെന്ന് ഭുവനേഷ് പറഞ്ഞു. ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അത് ഇത്ര വലിയ ഷോയാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം കഴിക്കുന്നതുവരെ അനു എത്രത്തോളം വലിയ താരമാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും സാധാരണ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് വിവാഹം കഴിച്ചതെന്നും ഭുവനേഷ് പറഞ്ഞു. എന്നാൽ വിവാഹത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലിലടക്കം ഒറ്റയടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് വർധിച്ചതോടെയാണ് അനുമോളുടെ പ്രശസ്തിയുടെ വ്യാപ്തി മനസ്സിലായതെന്നും ഭുവനേഷ് പറഞ്ഞു.







Comments