
കൊല്ക്കത്ത: പശ്ചിമബംഗാളില് മുസ്ളീം വനിതാഐപിഎസ് ഓഫീസറുടെ സ്ഥലംമാറ്റം രാഷ്ട്രീയവിവാദം ഉണ്ടാക്കുന്നു. ഖരഗ്പൂരില് അഡീഷണല് സൂപ്രണ്ട് ഓഫ് പോലീസ് ആയി ചുമതലയേറ്റ ബുഷറ ബാനുവിന്റെ രണ്ടര ആഴ്ചയ്ക്കുള്ളില് നടന്ന സ്ഥലംമാറ്റമാണ് വിവാദമായി മാറുന്നത്. ഒരാഴ്ചയ്ക്ക് ഇവര് പോസ്റ്റ് ചെയ്ത ഒരു പ്രചോദന വീഡിയോയില് ഉപയോഗിച്ച മുസ്ളീം വാക്കുകളാണ് കാരണമെന്ന രീതിയില് പ്രതിപക്ഷം പ്രചരണം ആരംഭിച്ചതോടെയാണ് വിവാദം.
2021-ല് ഐ.പി.എസ് സര്വീസില് പ്രവേശിച്ച വനിതാ ഓഫീസറാണ് ബുഷറ ബാനു. സിവില് സര്വീസ് ഉദ്യോഗാര്ത്ഥികള്ക്കായി തന്റെ അനുഭവങ്ങളും വഴികളും പങ്കുവെച്ചുകൊണ്ട് തയ്യാറാക്കിയ ഒരു പ്രചോദനാത്മക വീഡിയോയുടെ തുടക്കത്തില് ഇസ്ലാമിക അഭിവാദനമായ 'അസ്സലാമു അലൈക്കും' എന്ന് ഉപയോഗിച്ചു. ഇത് ചില ഹിന്ദു തീവ്ര വലതുപക്ഷ കേന്ദ്രങ്ങളില് പ്രതിഷേധത്തിന് ഇടയാക്കുകയും, ഒരു ഹിന്ദു സംഘടനയുടെ പരാതി പശ്ചിമ ബംഗാള് ആഭ്യന്തര സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുകയും ചെയ്തതായാണ് വിവരം. പിന്നാലെയായിരുന്നു സ്ഥലംമാറ്റ ഉത്തരവും. എന്നാല് സ്ഥലംമാറ്റം 'പൊതുതാല്പ്പര്യം' മുന്നിര്ത്തിയുള്ള പതിവ് നടപടിയാണെന്ന് സംസ്ഥാന സര്ക്കാര് വ്യക്തമാക്കുന്നു.
ഔദ്യോഗിക അറിയിപ്പില് 'പൊതുതാല്പ്പര്യം' എന്ന് മാത്രമാണ് പരാമര്ശിച്ചിരിക്കുന്നതെങ്കിലും, വിവാദത്തിന് പിന്നാലെ ഉണ്ടായ ഈ സ്ഥലംമാറ്റം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. ഖരഗ്പൂരില് ചുമതലയേറ്റ് രണ്ടര ആഴ്ചയ്ക്കുള്ളിലാണ് ബുഷറ ബാനുവിനെ സ്ഥലംമാറ്റിയത്. സെപ്റ്റംബര് 14-ലെ സര്ക്കാര് ഉത്തരവ് പ്രകാരം ഇവരെ സ്റ്റേറ്റ് ആംഡ് പോലീസിന്റെ 4-ാം ബറ്റാലിയന് ഡെപ്യൂട്ടി കമാന്ഡന്റായി മാറ്റി നിയമിച്ചു.
വീഡിയോയില് ഇവര് ഉപയോഗിച്ച ഇസ്ലാമിക അഭിവാദനങ്ങളും പദങ്ങളും ഉപയോഗിച്ചതില് ചില ഹിന്ദു സംഘടനകള് എതിര്പ്പ് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പെട്ടെന്നുള്ള സ്ഥലംമാറ്റം എന്നാണ് ആക്ഷേപം. വീഡിയോയില് ഇസ്ലാമിക പദങ്ങളും അഭിവാദനങ്ങളും ഉപയോഗിച്ചതിനെതിരെ വലതുപക്ഷ സംഘടനകളുടെ സോഷ്യല് മീഡിയ അക്കൗണ്ടുകള് ഇവര്ക്കെതിരെ ക്യാമ്പെയ്ന് നടത്തിയിരുന്നു. ഇന്ത്യന് ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥ നിഷ്പക്ഷത പാലിക്കുകയും പൊതു ആശയവിനിമയങ്ങളില് ദേശീയ പ്രയോഗങ്ങള് ഉപയോഗിക്കുകയും വേണം എന്നാണ് വാദം.
കോണ്ഗ്രസ് എം.പി ഇമ്രാന് പ്രതാപ്ഗര്ഹി ഐ.പി.എസ് അസോസിയേഷന്റെ ശ്രദ്ധയില് വിഷയം കൊണ്ടുവന്നു. 'അവര്ക്ക് പിന്തുണ നല്കുന്നതിന് പകരം സംസ്ഥാന സര്ക്കാര് അടുത്ത ദിവസം തന്നെ അവരെ സ്ഥലംമാറ്റി. മോദി ജി, നിങ്ങള് എന്തുതരം ഇന്ത്യയാണ് നിര്മ്മിക്കുന്നത്?' എന്ന് അദ്ദേഹം എക്സില് കുറിച്ചു.
സ്ഥലംമാറ്റങ്ങള് തീരുമാനിക്കാന് സര്ക്കാരിന് അവകാശമുണ്ട്. എന്നാല് ഒരാളും പാര്ലമെന്ററി മര്യാദയ്ക്ക് നിരക്കാത്തതോ ഭരണഘടനാ വിരുദ്ധമായതോ ആയ വാക്കുകള് പ്രതേയാഗിക്കാതെ സ്വന്തം ശീലങ്ങളുടെയും വ്യക്തിപരമായ വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില് നടത്തിയ സംസാരത്തിന്റെ പേരില് ശിക്ഷിക്കരുതെന്ന് ടി.എം.സി എം.എല്.എ കുനാല് ഘോംസ് പ്രതികരിച്ചു.
അതേസമയം യൂണിഫോമില് ആയിരിക്കുമ്പോള് സ്വന്തം 'ഹിന്ദു' വിശ്വാസങ്ങള് പരസ്യമായി പ്രകടിപ്പിക്കുന്ന യു.പി പോലീസ് ഉദ്യോഗസ്ഥനായ അനുജ് ചൗധരിയെ പല സോഷ്യല് മീഡിയ ഉപയോക്താക്കളും താരതമ്യം ചെയ്യുന്നുണ്ട. ഉത്തര്പ്രദേശിലെ കണ്ണൗജ് സ്വദേശിനിയായ ബുഷറ ബാനു അലിഗഢ് മുസ്ലീം സര്വകലാശാലയില് നിന്ന് പിഎച്ച്ഡി പൂര്ത്തിയാക്കിയയാളാണ്. 2021-ല് യു.പി.എസ്.സി പരീക്ഷ വിജയിച്ചാണ് അവര് ഇന്ത്യന് പോലീസ് സര്വീസില് ചേര്ന്നത്. ഏതാനും വര്ഷങ്ങള് ഗള്ഫില് ജോലി ചെയ്തിരുന്നു.







Comments