
തിരുവനന്തപുരം: ഭാവിയിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന് ദീര്ഘകാല കരാരില് ഒപ്പിട്ട് കെ.എസ്.ഇ.ബി. 25 വര്ഷത്തേക്ക് സോളാര് എനര്ജി കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡുമായി കരാറില് ഏര്പ്പെട്ടു. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകില്ലെങ്കിലും 2028 മുതല് 25 വര്ഷത്തേക്കാണ് കരാര്. ഒരു യൂണിറ്റിന് ആറ് രൂപ നിരക്കില് നാല് മണിക്കൂര് വൈദ്യുതി ലഭിക്കും.
2028 മുതല് പീക്ക് സമയത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില് നിന്ന് വൈദ്യുതി വാങ്ങുന്നത് അടക്കമുള്ള ചര്ച്ചകള് തുടരുകയാണ്. മഴക്കുറവും അന്തരീക്ഷ താപനില ഉയര്ന്ന നിലയില് തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്ന്നനിലയില്ത്തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില് രേഖപ്പെടുത്തിയ പീക്ക് ഡിമാന്ഡ് വേനലിലെ സാഹചര്യത്തിന് സമാനമാണ്. 5496 മെഗാവാട്ട് ആണ് ഉപയോഗിക്കപ്പെടുന്നത്. സെപ്തംബര് മാസത്തിലെ വൈദ്യുതി ഉപയോഗം മുന് വര്ഷങ്ങളിലെ ഈ സമയം വെച്ച് താരതമ്യപ്പെടുത്തുമ്പോള് ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്ന്ന വൈദ്യുതി ഉപയോഗം കാരണം മുന് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല് 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.







Comments