
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് സിപിഐഎമ്മും കോണ്ഗ്രസും തമ്മില് ഒത്തുകളിയാണെന്നും സര്ക്കാര് കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. ഇക്കാര്യത്തില് കോണ്ഗ്രസും സിപിഐഎമ്മും തമ്മിലൊരു ഫിക്സ്മാച്ച് ഉണ്ടായാല് ബിജെപി എതിര്ക്കുമെന്നും പറഞ്ഞു.
ഇന്നലെയും ഇന്നും വി.ഡി. സതീശന് സര്ക്കാരും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്ഗ്രസും സിപിഐഎമ്മും തമ്മില് ഒത്തുകളിയുണ്ടോയെന്ന് ജനങ്ങളുടെ മനസ്സില് സംശയമുണ്ട്. അന്വേഷണം ഉണ്ടായാല് ലീഗ് നേതാക്കളുടെ പേരു വരുമോ എന്നാണ് കോണ്ഗ്രസിന് ആശങ്കയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന് പറഞ്ഞു.
നേരത്തേ ഇക്കാര്യം ബിജെപി ഉപാദ്ധ്യക്ഷന് ഷോണ് ജോര്ജ്ജും ആരോപിച്ചിരുന്നു. മാസപ്പടികേസിലെ ഹവാലാ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോയാല് പല ലീഗ് നേതാക്കളും കുടുങ്ങുമെന്നായിരുന്നു ഷോണ്ജോര്ജ്ജ് പറഞ്ഞത്. കേസില് ഇ.ഡി. പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണയ്ക്കും എതിരേ കേസെടുക്കാന് ഡിജിപിയ്ക്ക് കത്ത് നല്കിയെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് മാത്രം മുമ്പോട്ട് പോയാല് മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്ക്കാര്. ഇതുവരെ സര്ക്കാരിന് നിയമോപദേശം കിട്ടിയിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
മൂന് മുഖ്യമന്ത്രിയു അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് ഇ.ഡി. കത്ത് നല്കുകയായിരുന്നു. കത്ത് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറുകയും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രാലയത്തിന് നല്കുകയുമായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കെതിരേ വിജിലന്സ് പ്രാഥമിക അന്വേഷണം ഉണ്ടായേക്കും.







Comments