
കോഴിക്കോട് : പവര്കട്ടിനെതിരേ റാന്തലുമായി പ്രതിഷേധിച്ച് ബിജെപി. കോഴിക്കോട് കോര്പ്പറേഷനില് റാന്തല് വിളക്കുമായി ബിജെപി കൗണ്സിലര്മാരാണ് പ്രതിഷേധിച്ചത്. ബിജെപി നല്കിയ അടിയന്തിരപ്രമേയ നോട്ടീസ് മേയര് തള്ളിയതോടെ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. േകരളജനതയെ സതീശന് സര്ക്കാര് ഭൂതകാലത്തിലേക്ക് തള്ളിവിടുകയാണെന്ന് വിമര്ശിച്ചു.
റാന്തലുമായിട്ടാണ് ബിജെപി കൗണ്സിലര്മാര് കോര്പ്പറേഷനില് എത്തിയത്. വൈദ്യുതി പോയാല് തെളിക്കാനാണ് റാന്തല് എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ സര്ക്കാരും ഈ സര്ക്കാരും സംസ്ഥാനത്തെ ഭൂതകാലത്തിലേക്ക് തള്ളിവിടുകയാണെന്നും സംസ്ഥാനത്ത് അനേകം ജലസ്രോതസുകളും മറ്റും ഉള്ളപ്പോള് വൈദ്യൂതി ഉല്പ്പാദനം നടത്താതെ പു്റത്ത് നിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ കോടികളുടെ വെട്ടിപ്പ് നടത്താനാണ് നീക്കമെന്നുംപറഞ്ഞു. ടി റെനീഷാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയത്. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് റാന്തലുമായി ബിജെപി പ്രവര്ത്തകര് പ്രതിഷേധിച്ചു പുറത്തുപോകുകയും ചെയ്തു.







Comments