
ന്യൂഡല്ഹി : സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട സമാനതകളിലാത്ത പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് എ ഐ സിസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. 2024 ലെ പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതല്ല മറിച്ച് കൃത്രിമത്വം കാണിച്ച് വിജയിച്ചതാണ്, ഇതിന് കൂട്ടുനിന്ന ഏറ്റവും വലിയ ക്രിമിനലാണ് ഗ്യാനേഷ് കുമാറെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് നടപടികള് അട്ടിമറിക്കപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കകള്ക്കിടെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തെരുവിലേക്ക് എത്തിയത്.ആരെ വേണമെങ്കിലും ഒഴിവാക്കാനും കൂട്ടി ചേർക്കാനും ഗ്യാനേഷ്കുമാറിന് കഴിയുന്നു.നിയമവിരുദ്ധമായ കാര്യങ്ങൾ ഇന്ത്യയിലെ ഇലക്ഷൻ സംവിധാനത്തിൽ നടക്കുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരം. ഇതിലും വലിയ രാഷ്ട്രീയ ഭൂകമ്പം ഈ അടുത്തകാലത്തായി ഉണ്ടാകാനിടയില്ലെന്ന് കെ.സി. വേണുഗോപാല് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം . ഇന്ന് പതിനായിര കണക്കിന് ആളുകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധമാണ്. ഇനി വരും ദിവസങ്ങളിലും പ്രതിഷേധം ഉണ്ടാകും. ഗ്യാനേഷ് കുമാർ രാജിവെച്ച് പോകുന്നത് വരെ പോരാട്ടം തുടരും. രാജി മാത്രം പോരെന്നും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത് , അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും എടുത്ത നടപടികളെല്ലാം എസ്ഐആർ അടക്കമുള്ളവ പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.







Comments