
തന്റെ വിജയങ്ങള് കാണാന് അച്ഛന് കൂടെയില്ലല്ലോ എന്ന വേദന എപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് നടന് നിവിന് പോളി. പുതിയ ചിത്രമായ യേഴു കടല് യേഴു മലൈയുടെ പ്രെമോഷന് വേണ്ടി ബിഹൈന്ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരം. തന്റെ വിജയം കാണാന് അച്ഛന് ഇല്ലല്ലോ എന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു താരം.
‘എപ്പോഴും. നമുക്ക് ഒരു വിജയം വരുമ്പോള് വിളിച്ച് പറയാന് ആളില്ലല്ലോ. ഞാന് എപ്പോഴും സുഹൃത്തുക്കളോട് പറയും അച്ഛന്റേയും അമ്മയുടേയും കൂടെ പരമാവധി സമയം ചെലവിടണം എന്ന്. അതൊരു അനുഗ്രഹമാണെന്ന്. അത് വിട്ടു കളയരുത്. നമുക്ക് അത് ഇല്ല. അതിനാല് അതറിയാം. അതിനാല് അവരെ പോയി കാണണം, അവര്ക്കൊപ്പം സമയം ചെലവിടണം’ എന്നാണ് നിവിന് പോളി പറയുന്നത്.
ബെത്ലഹേം കുടുംബ യൂണിറ്റ് ആണ് നിവിന് പോളിയുടേതായി ഒടുവില് പുറത്തിറങ്ങിയ സിനിമ. 300 കോടിയിലധികം നേടിയ ചിത്രത്തിലെ നായിക മമിത ബൈജുവാണ്. ഗിരീഷ് എഡിയായിരുന്നു സിനിമയുടെ സംവിധാനം. റാം സംവിധാനം ചെയ്ത യേഴു കടല് യേഴു മലൈയാണ് നിവിന് പോളിയുടെ പുതിയ ചിത്രം. സൂരിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.







Comments