
പത്തനംതിട്ട: കേരളത്തില് 12 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില് പത്തനംതിട്ടയില് മേല്ക്കൈ നേടി യുഡിഎഫ്. നാലു വാര്ഡുകളിലാണ് യുഡിഎഫ് വിജയം നേടിയത്. കുറ്റൂര് ഓതറ വാര്ഡ്, വള്ളോകുന്നു വാര്ഡ് - 2, റാന്നി, ബ്ലോക്ക്പടി വാര്ഡ് - 5, അരുവാപുലം, കല്ലേലി വാര്ഡ് എന്നിവിടങ്ങളിലാണ് യുഡിഎഫിന് വിജയം നേടാനായത്. ഒരു സീറ്റ് എല്ഡിഎഫില് നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
അരുവാപ്പുലം കല്ലേലി വാര്ഡില് യുഡിഎഫ് സ്ഥാനാര്ത്ഥി അനില സുരേഷാണ് വിജയിച്ചത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിച്ചപ്പോള് 112 വോട്ടുകള്ക്ക് ആയിരുന്നു യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ ജയം. അതേസമയം യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞു. സി വി ശാന്തകുമാറിന് ലഭിച്ച വോട്ട് യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് ലഭിച്ചില്ല. സി.വി. ശാന്തകുമാറിന്റെ ഒഴിവില് വന്ന സീറ്റിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
കുറ്റൂര് ഓതറ വാര്ഡില് 148 വോട്ടുകള്ക്ക് രബീഷ് മോനും വിജയം നേടി. പിതാവ് രവി പഞ്ചായത്തംഗമായിരിക്കെ മരണമടഞ്ഞതിനെ തുടര്ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. കുന്നന്താനം, വള്ളോകുന്നു വാര്ഡ് - 2 ല് രാധാമണിയമ്മയാണ് വിജയിച്ചത്. രണ്ടു വോട്ടിന്റെ മുന്തൂക്കത്തിലാണ് രാധാമണിയമ്മ എല്ഡിഎഫ് സ്ഥാനാര്ത്ഥിയെ മറികടന്നത്. സിപിഐഎമ്മില് നിന്നുമാണ് സീറ്റ് പിടിച്ചെടുത്തത്. ഇവിടെ എല്ഡിഎഫ് മൂന്നാമതായി പോകുകയും ചെയ്തു. റാന്നി ബ്ലോക്ക് പടി വാര്ഡില് യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യ മോള് വിജയിച്ചു.







Comments