
തൃശൂര്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില് തൃശൂരില് വന് മുന്നേറ്റമുണ്ടാക്കി യുഡിഎഫ്. ചാലക്കുടി മുനിസിപ്പാലിറ്റി,വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത്, കുറുമല എന്നിവിടങ്ങളില് ജയം നേടി. ചേലക്കരയില് വന് അട്ടിമറിയും യുഡിഎഫ് നടത്തി.
ചാലക്കുടി മുന്സിപ്പാലിറ്റി വാര്ഡ് 24 ല് സീറ്റ് യുഡിഎഫ് നിലനിര്ത്തി. യുഡിഎഫ് സ്ഥാനാര്ത്ഥിയായ വി ഒ പൈലപ്പന് വിജയിച്ചു. കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റ് 345 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിലനിര്ത്തിയത്. ഇടതു കോട്ടയായ ചേലക്കരയില് യുഡിഎഫ് നടത്തിയത് വന് അട്ടിമറിയാണ്. കുറുമല സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിലും യുഡിഎഫ് ഭൂരിപക്ഷം ഉയര്ത്തി. അതേസമയം തളിക്കുളം ഗ്രാമപഞ്ചായത്ത് ആര്യമ്പാടം വാര്ഡ്, വെള്ളാങ്ങല്ലൂര് ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന് എന്നിവ എല്ഡിഎഫ് നിലനിര്ത്തി.







Comments