
മലയാളികളുടെ പ്രിയപ്പെട്ട നടി പാര്വതി തിരുവോത്ത് സോഷ്യല് മീഡിയയില് പങ്കുവെച്ച പുതിയ ചിത്രങ്ങള് ശ്രദ്ധ നേടുന്നു. സോഫ്റ്റി ഫാബ്രിക്കിലുളള ഓഫ് വൈറ്റ് ഐവറി നിറത്തിലുളള ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.
ശരീരത്തിനു അനുയോജ്യമായി ഫിറ്റ് ചെയ്യുന്ന ബോഡിയും അരയ്ക്കു താഴേക്ക് ഫ്ലെയര് ചെയ്യുന്ന ഫ്ലൂയിഡ് സ്കര്ട്ടുമാണ് വസ്ത്രത്തിന്റെ പ്രത്യേകത. ഷോള്ഡറുകളിലെ ത്രീ ഡൈമെന്ഷണല് എംബ്രോയ്ഡറിയാണ് മറ്റൊരു ആകര്ഷണം.
ഇളം നിറത്തിലുളള ചെറിയ ഷെല്- ബീഡ്സ് പോലുളള അലങ്കാരങ്ങള് തുന്നിച്ചേര്ത്താണ് ഈ സ്റ്റേറ്റ്മെന്റ് ഷോള്ഡര് ഡിസൈന് ഒരുക്കിയിരിക്കുന്നത്. ഫ്ലൂയിഡ് ഡ്രേപ്പ് ആണ് ഫ്രോക്കിന്റെ മറ്റൊരു പ്രത്യേകത. മിനിമല് ആക്സസറീസ് ആണ് താരം ധരിച്ചിരിക്കുന്നത്.







Comments