
ടോക്യോ: അമേരിക്കന്‍ സൈനീക താവളം ആക്രമിക്കുവാന്‍ ഉത്തരകൊറിയ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജപ്പാനിലെ അമേരിക്കന്‍ സൈനീകതാവളമാണ് ഉത്തരകൊറിയ ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ഉത്തരകൊറിയയുടെ പക്കലുള്ള ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇതത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇതിന്റെ പരീക്ഷണത്തിനായി ഉത്തരന് കൊറിയന്‍ ഭരണാധികാരിയായ കിങ് ജോങ് ഉന്‍ തന്നെ നേരിട്ടെത്തി വിലയിരുത്തിയിരുന്നതായി ഏജന്‍സി പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാല് ബാലിസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. കടലിലേക്കാണ് പരീക്ഷണം നടത്തിയത് ഏകദേശം ആയിരം കിലോമീറ്റര്‍ സഞ്ചരിച്ച് (600 മൈല്‍) സഞ്ചരിച്ചാണ് കടലില്‍ പതിച്ചെന്ന് ജപ്പാന് പ്രതിരോധമന്ത്രി ടൊമോമി ഇന്ഡ പറഞ്ഞു. ജപ്പാന് തീരത്തുനിന്നും 300 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് മിസൈല്‍ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നിരവധി താവളങ്ങള്‍ ജപ്പാനിലുണ്ട്. ഇത്തരകൊറിയ ഇപ്പോള്‍ പുതിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. സംഭവത്തില്‍ ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചിട്ടുണ്ട്. ഇതിനെതിരുയുള്ള നടപടികള്‍ സ്വീകരിച്ചതായി ഹൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ബാലിസ്റ്റിക്ക് മിസൈലുകള്‍ തടയുന്നതിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.






