
കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാന് യുകെയിലും അയര്ലണ്ടിലും പോകാന് വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു പോലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് നല്കാന് റീജനല് പാസ്പോര്ട്ട് ഓഫീസര്ക്ക് നിര്ദേശം നല്കി ഹൈക്കോടതി. വിവിധ കേസുകളില് പ്രതിയാണെന്നതിന്റെ പേരില് പിസിസി അനുവദിക്കാത്തതിനെതിരെയാണ് വേടന് കോടതിയെ സമീപിച്ചത്.
കേസുകളില് പ്രതിയാണെന്നു കാണിച്ച് പ്രതികൂലമായി പോലീസ് വെരിഫിക്കേഷന് റിപ്പോര്ട്ടാണ് ലഭിച്ചതെന്നും പ്രത്യേക പി.സി.സിയേ അനുവദിക്കാനാകൂ എന്നും കേന്ദ്രസര്ക്കാര് അറിയിച്ചു. ക്രിമിനല് കേസ് നിലവിലുണ്ടെങ്കില് അതുപരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്കുപോകാന് ഒരാള്ക്ക് അര്ഹതയുണ്ടെന്ന മുന് ഉത്തരവ് ഹൈക്കോടതി കണക്കിലെടുത്തു.
തുടര്ന്ന് രണ്ടാഴ്ചയ്ക്കുളളില് പ്രത്യേക പി.സി.സി അനുവദിക്കാന് ജസ്റ്റിസ് മുരളി പുരുഷോത്തമന് നിര്ദേശിച്ചു. കോടതിയുടെ അനുമതിയോടെ മാത്രമോ രാജ്യം വിടാവൂ എന്നും നിര്ദേശിച്ചിട്ടുണ്ട്.







Comments