
ന്യൂഡൽഹി: തന്റെ ഫോൺ നമ്പർ പരസ്യപ്പെടുത്തി ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഡൽഹി പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ സിജെപു വക്താവ് സൗരവ് ദാസ്. ഒരു മണിക്കൂറിനുള്ളിൽ തനിക്ക് മുന്നൂറിലധികം കോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും പുതുതായി വന്നുകൊണ്ടിരിക്കുകയാണെന്ന് സൗരവ് പറയുന്നു.
"തുടർച്ചയായി എനിക്ക് ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ് (300-ൽ അധികം കോളുകൾ)," സിജെപി വക്താവ് സൗരവ് ദാസ് ശനിയാഴ്ച ആരോപിച്ചു. പാർട്ടിയുടെ മുൻകാല പ്രതിഷേധവുമായി ബന്ധപ്പെട്ട രേഖകളും ജന്തർ മന്തറിലെ നിർദ്ദിഷ്ട പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള പുതിയ കത്തും ഡൽഹി പൊലീസ് പ്രചരിപ്പിച്ചപ്പോൾ തന്റെ ഫോൺ നമ്പറും ചോർത്തി നൽകിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു മണിക്കൂറിനുള്ളിൽ 300-ൽ അധികം കോളുകളും നിരവധി വാട്ട്സ്ആപ്പ് സന്ദേശങ്ങളും തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
എക്സിൽ പങ്കുവെച്ച കുറിപ്പിൽ ദാസ് ഇങ്ങനെ പറഞ്ഞു: "ഒരു ആസൂത്രിത കാമ്പെയ്ന്റെ ഭാഗമായി എന്റെ ഫോൺ നമ്പർ ചോർത്തി നൽകിയിരിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ മാത്രം എനിക്ക് നിർത്താതെയുള്ള ഫോൺ കോളുകളും (300-ലധികം) വാട്ട്സ്ആപ്പ് സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മുൻ പ്രതിഷേധത്തിലെ സത്യപ്രാതിജ്ഞാ ഫോമും അനുമതി നിഷേധിച്ചുകൊണ്ടുള്ള പുതിയ കത്തുകളും പ്രചരിപ്പിച്ച വേളയിലാണ് ഡൽഹി പൊലീസ് ഈ നമ്പർ ചോർത്തിയത്," സൗരവ് പറഞ്ഞു.
തന്റെ നമ്പർ മറച്ചുവെക്കാതെ ഇത്തരം രേഖകൾ പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങളെയും അദ്ദേഹം വിമർശിച്ചു. "പെന്റഗൺ രേഖകൾ കൈക്കലാക്കിയെന്ന മട്ടിൽ, യാതൊരു ഉത്തരവാദിത്തവുമില്ലാതെ സോഷ്യൽ മീഡിയയിൽ ഈ രേഖകൾ ആവേശത്തോടെ പ്രചരിപ്പിക്കുന്നതിന് മുമ്പ് എന്റെ നമ്പർ ഒഴിവാക്കാൻ പോലും മെനക്കെടാത്ത അനുസരണയുള്ള മാധ്യമ സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ച് ഒരു കുപ്രസിദ്ധ ഏജൻസിക്ക് പ്രത്യേക നന്ദി," ദാസ് പരിഹസിച്ചു.
കുറഞ്ഞത് 10 മുൻപ് അനുമതി തേടണമെന്ന ചട്ടം ലംഘിച്ചതിനാൽ ഡൽഹി പൊലീസ് സിജെപി സമരത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. വെറും മൂന്ന് ദിവസം മുമ്പു മാത്രമാണ് സിജെപി അപേക്ഷ നൽകിയത്.







Comments