
കൊച്ചി: എറണാകുളത്ത് 30 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള് മൂര്ഷിദാബാദ് സ്വദേശി അബ്ദുള് ഹായ് മൊല്ല പിടിയിലായി. ഇയാളില് നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില് 50 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അധികൃതര് പറഞ്ഞു.
ഒഡീഷയില് നിന്നും വന്തോതില് കഞ്ചാവ് കേരളത്തിലെത്തിച്ച്, മലയാളികള് ഉള്പ്പെടെയുള്ള ചെറുകിട വില്പ്പനക്കാര്ക്ക് കൈമാറുന്ന റാക്കറ്റിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുള് ഹായ് മൊല്ലയെന്ന് പോലീസ് വ്യക്തമാക്കി. കുറച്ചുകാലമായി ഇയാള് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ രാത്രി ഒഡീഷയില് നിന്നും ട്രെയിന് മാര്ഗ്ഗം വന്തോതില് കഞ്ചാവുമായി എത്തിയപ്പോഴാണ് റെയില്വേ സ്റ്റേഷന് പരിസരത്തുനിന്നും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാര്ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇയാളെ പിടികൂടുന്നത്.







Comments