മണ്ണഞ്ചേരി: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം മണ്ണഞ്ചേരി പഞ്ചായത്തില് തെരുവുനായകള് ദിനംപ്രതി വര്ധിക്കുന്നു. 16-ാം വാര്ഡിലെ വൃക്കരോഗത്തിന് ഡയാലിസ് ചെയ്തുകൊണ്ടിരിക്കുന്ന മധ്യവയസ്ക്കനെ തെരുവുനായ ആക്രമി ക്കുകയും ഡയാലിസ് ചെയ്യുന്നതിന് ട്യൂബ് ഘടിപ്പിച്ച കൈയ്ക്ക് ഒടിവ് സംഭവി ക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. പുലര്ച്ചെ റോഡുകള് കൈ അടക്കുന്ന നായകള് ഇരുചക്രവാഹന യാത്രികര്ക്കാണ് ഭീക്ഷണിയാകുകയാണ്. മാലിന്യങ്ങള് വലിച്ചെറിയുന്നത് വ്യാപകമാകുന്നതാണ് നായകള് തെരുവുകള് കേന്ദ്രീകരിക്കാന് കാരണം.
പഞ്ചായത്തിലെ വിവിധ മേഖലകളില് നിന്നും വ്യാപക പ്രതിഷേധം ഉയര്ന്നിട്ടും യാതൊരു നടപടിയും എടുക്കാത്തത് ഉദ്യോഗസ്ഥ അലംഭാവമാണെന്നു് ആക്ഷേപം ഉയരുന്നു. കോടതി വിധികള് തങ്ങള്ക്ക് ബാധകമല്ലെന്നതാണ് ഇവരുടെ രീതി. എന്തു കാണിച്ചാലും അപകടങ്ങള് സംഭവിക്കുമ്പോള് മാത്രം പ്രഹസനം കാട്ടുകയാണ്. ഭരണകൂടം ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.




Comments