
ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഇരു കരകളിലുമുള്ള ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന, ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി.ഡി. സതീശന് നാളെ നാടിനു സമര്പ്പിക്കും.
മാക്കേക്കടവില് രാവിലെ ഒന്പതിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര് അധ്യക്ഷനാകും. നിയമസഭ ഡപ്യൂട്ടി സ്പീക്കര് ഷാനിമോള്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ മന്ത്രി മോന്സ് ജോസഫ്, എക്സൈസ്, സഹകരണ മന്ത്രി എം. ലിജു, എം.പിമാരായ കെ.സി. വേണുഗോപാല്, ഫ്രാന്സിസ് ജോര്ജ്, എം.എല്.എമാരായ കെ. ബിനിമോന്, നാട്ടകം സുരേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ കലക്ടര് ഷാജി വി. നായര്, കോട്ടയം കലക്ടര് ചേതന്കുമാര് മീണ, മുന് എം.പി. എ.എം. ആരിഫ്, മുന് എം.എല്.എമാരായ സി.കെ. ആശ, ബിജി ജോമോള്, ബാബു പ്രസാദ് തുടങ്ങിയവര് വിശിഷ്ടാഥികളാകും.
ഇരു ജില്ലകളിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങള്, രാഷ്ട്രീയകക്ഷി നേതാക്കള്, ഉദ്യോഗസ്ഥര്, പൊതുജനങ്ങള് തുടങ്ങിയവര് പങ്കെടു ക്കും.
പാലത്തിന്റെ പ്രത്യേകതകള്
98.09 കോടി രൂപ ആകെ ചെലവ്
800 മീറ്റര് നീളം
നടപ്പാത ഉള്പ്പെടെ 11 മീറ്റര് വീതി
ഇരുകരകളിലുമായി 60 മീറ്റര് നീളത്തില് അപ്രോച് റോഡ്
ആലപ്പുഴയില് നിന്നുള്ളവര്ക്ക് വൈക്കം, കോട്ടയം, തൃപ്പുണിത്തറ എന്നിവിടങ്ങളിലേക്ക് എളുപ്പ വഴി
ശബരിമല തീര്ഥടകര്ക്ക് ഏറെ പ്രയോജനം
നിര്ദിഷ്ട തുറവൂര്-പമ്പ പാതയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗം



Comments