മാരാരിക്കുളം: ഹൈസ്കൂള്, ഹയര് സെക്കന്ഡറി സ്കൂള് വിഭാഗം കുട്ടികള്ക്ക് മാത്രമായി വയലാര് കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര് 25 ഞായര് രാവിലെ 10 മുതല് വയലാര് ചന്ദ്രകളഭത്തിലാണ് മത്സരം നടക്കുക. സഞ്ജീവനം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 2000 രൂപ രണ്ടാം സമ്മാനം 1500 രൂപ മൂന്നാം സമ്മാനം 1000 രൂപ എന്നിങ്ങനെയായിരിക്കും.സഞ്ജീവനം ഒ.എസ് സഞ്ജീവ് സ്മാരക സാംസ്കാരിക സമിതിയുടെ നേതൃത്വത്തില് വയലാറിന്റെ 50-ാം ചരമവാര്ഷികത്തോടനുബന്ധിച്ച് ഒരുവര്ഷം നീണ്ടുനിന്ന വയലാര് കാവ്യോത്സവങ്ങള് സംഘടിപ്പിച്ചിരുന്നു. കാവ്യോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈസ്കൂള്, ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥികള്ക്കായി വയലാര്കവിതകളുടെ ആലാപനമത്സരം നടത്തുന്നത്.
വിദ്യാര്ത്ഥികള് സ്കൂള് / പേരന്റ് വഴി മുന്കൂട്ടി ഓണ്ലൈന് രജിസ്ട്രേഷന് (ഗൂഗിള് ഫോം വഴി) ചെയ്യണം. ഹൈസ്കൂള്, ഹയര് സെക്കന്ഡറി സ്കൂള് എന്നിവ ഒറ്റ വിഭാഗമായാണ് മത്സരിപ്പിക്കുക. വയലാര്കവിതകള് മാത്രം അവതരിപ്പിക്കുക. പരമാവധി 7 മിനിട്ടാകും അനുവദിക്കുക. മത്സരാര്ത്ഥിയോടൊപ്പം പേരന്റ് നിര്ബന്ധമായും വന്നിരിക്കണം. സ്കൂള് ഐഡി കാര്ഡ് /പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം എന്നിവയില് ഒന്ന് ഉണ്ടാവണം. കൂടുതല് വിവരങ്ങള്ക്ക് 9947528616 എന്ന നമ്പറില് വാട്സാപ്പ് മെസേജ് അയക്കണമെന്ന് സഞ്ജീവനം സാംസ്കാരിക സമിതി ജനറല് കണ്വീനര് കെ. വി. രതീഷ് അറിയിച്ചു.




Comments