
ചേര്ത്തല: പരമ്പരാഗത ചെത്തുതൊഴിലാളികളെ പൂര്ണമായി ഒഴിവാക്കി അന്യ സംസ്ഥാനക്കാരെ ഉപയോഗിച്ച് കള്ളു ചെത്തിച്ച് വിതരണം നടത്തുന്ന ഷാപ്പുകള്ക്ക് മുന്നില് ചേര്ത്തല താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില് പ്രതിഷേധ സമരം തുടങ്ങി.
പാരമ്പര്യ തൊഴിലാളികളെ പുറന്തള്ളി പകരം തുഛമായ വേതനത്തിന് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും മറ്റ് സ്ഥലങ്ങളില്നിന്ന് കള്ള് എത്തിച്ചും പ്രവര്ത്തിക്കുന്ന ഷാപ്പുകള്ക്കെതിരെയും ലേബര് ഓഫീസില് തൊഴിലാളികളെ ഹാജരാക്കാതെ വ്യാജ കണക്ക് കാണിച്ച് ലൈസന്സ് സംരക്ഷിക്കുന്ന ഷാപ്പുടമകള്ക്കെതിരെ എക്സൈസ്, ലേബര് വകുപ്പുകള് നടപടി സ്വികരിക്കണമെന്നാശ്യപ്പെട്ടാണ് സമരം നടത്തിയത്.
കാക്കത്തുരുത്ത് ഷാപ്പിന് മുന്നില് നടത്തിയ സമരം അഡ്വ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ഡി. രമേശന് അധ്യക്ഷത വഹിച്ചു.താലൂക്ക് ജനറല് സെക്രട്ടറി കെ.കെ. ചന്ദ്രബാബു, ഇ.ആര്. പൊന്നന്, കെ.ആര്. ആനന്ദന്, വി.എം. പരമേശ്വരന്, ഡി. വിജേഷ്, ടി. സിറിഷ് എന്നിവര് പ്രസംഗിച്ചു.



Comments