കോഴിക്കോട്: അനുദിനം വര്ദ്ധിച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിര്ത്താന് കേന്ദ്രസംസ്ഥാന സര്ക്കാറുകള് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കണ്സ്യൂമര് വേള്ഡ് ഓര്ഗനൈസേഷന് സംഘടിപ്പിച്ച ഭക്ഷ്യ ദിനാചരണ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഭക്ഷണസാധനങ്ങളിലെ മായം കലര്ത്തല് പരിശോധന വെറും പ്രഹസനം ആവരുതെന്നും ഭക്ഷ്യ സാധനങ്ങളിലെ മായം കലര്ത്തലിനെ കുറിച്ച് ഉപഭോക്താക്കള്ക്ക് മനസ്സിലാക്കാന് വകുപ്പ് തല പഠന സെമിനാറുകള് ചര്ച്ചകള് സംഘടിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് സെന്റര് ഓഡിറ്റോറിയത്തില് നടന്ന പരിപാടി സംഘടനയുടെ കോഓഡിനേറ്റര് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ബിന്ദു പുറമേരി അധ്യക്ഷത വഹിച്ചു. പി. രാജകുമാര്, ടി. രാധാകൃഷ്ണന് നായര്, മുസ്തഫ ചേളാരി, പി നിസാര് . കൃഷ്ണകുമാര് കക്കോടി എന്നിവര് സംസാരിച്ചു.




Comments