
കോഴിക്കോട്: ആഗോള കൈകഴുകല് ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശവുമായി ഹോളിക്രോസ് കോളേജിലെ എന്.എസ്.എസ്. വിദ്യാര്ത്ഥികള് രംഗത്ത്. ഹോളിക്രോസ് കോളേജ് എന്.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില് കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കാട്ടുവയല് ഉന്നതിയിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ക്യാമ്പയിന് നടത്തിയത്.
ഡോര് ടു ഡോര് ബോധവല്ക്കരണം, ശുചിത്വ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകള് പതിക്കല്, ബോധവല്ക്കരണ റീല്സ്, നൃത്തശില്പം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. രോഗപ്രതിരോധത്തില് കൈകഴുകലിനുള്ള പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ശുചിത്വശീലങ്ങള് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും ഉള്പ്പെടുത്തിയ ക്യാമ്പയിന് ശ്രദ്ധേയമായി. പ്രിന്സിപ്പാള് ഡോ. സിസ്റ്റര് ഷൈനി ജോര്ജ്,ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു.എന്.എസ്.എസ് പ്രോഗ്രാം ഓഫീസര് ലിജോ ജോസഫ്, സിസ്റ്റര് ആശ ജോണ് വിദ്യാര്ത്ഥികളായ ചിന്നുമോള് ബാബു, കെ.ദേവിക പ്രശോബ്, ടി.പി മാളവിക,എന്.ജനജിത്, സി.ഷേഹ, ഹെല ആന്റോ എന്നിവര് നേതൃത്വം നല്കി.



Comments