തൂണേരി: വോള്ട്ടേജ് ക്ഷാമം കാരണം പ്രയാസപ്പെട്ട തൂണേരി പഞ്ചായത്ത് മുടവന്തേരി കുഞ്ഞിപുര മുക്ക് പ്രദേശവാസികള്ക്ക് ആശ്വാസം. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യത്തിന് പരിഹാരമായി കുഞ്ഞിപുര മുക്ക് ചുണ്ടയില് ട്രാന്സ്ഫോര്മര് പ്രവര്ത്തിച്ചു തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വളപ്പില് കുഞ്ഞമ്മദ് സ്വിച്ച് ഓണ് കര്മ്മം നിര്വഹിച്ചു. ജനപ്രതിനിധികളായ സി. കെ റംഷീന, സി.കെ.സി അഹമ്മദ്, തൂണേരി കെ.എസ.ഇ.ബി അസിസ്റ്റന്റ് എന്ജിനീയര് ഷംസുദ്ദീന്, സബ് എന്ജിനീയര് മുഹമ്മദ്, ലൈന്മാന് ബാബു, അബൂബക്കര് കെ.കെ തുടങ്ങിയവര് സംബന്ധിച്ചു.




Comments