
സ്കൂളുകളിലെ കൗമാര കായികതാരങ്ങളുടെ മികവിന്റെ കരുത്തില് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള് കായികമേളക്ക് തുടക്കം. വിദ്യാഭ്യാസ ഉപ ഡയറക്ടര് സി എസ്.അമൃത പതാകയുയര്ത്തിയതോടെയാണ് മേളക്ക് തുടക്കമായത്. മുക്കം ഉപജില്ലാ 87 പോയിന്റുകളുമായി ആദ്യ ദിനം മുന്നിലെത്തി. മുക്കം ഉപജില്ലാ 11 സ്വര്ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും നേടി. പേരാമ്പ്ര ഉപജില്ലാ രണ്ട് സ്വര്ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലുമായി 32 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്ന് സ്വര്ണവും രണ്ട് വീതം വെള്ളിയും നേടി 23 പോയന്റുകളുമായി മൂന്നാമതെത്തി.
സ്കൂള് മികവില് ആദ്യ ദിനം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ് 56 പോയന്റുകളുമായി മുന്നിലെത്തി. 17 പോയിന്റ് നേടിയ തലകുളത്തൂര് സി.എം.എം.എച്ച്.എസ് രണ്ടാംസ്ഥാനത്തും 16 പോയന്റുകളുമായി കുളത്തുവയല് സെന്റ് ജോര്ജ്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും മുന്നിട്ട് നില്ക്കുന്നു. മേപ്പയ്യൂര് ജി.വി.എച്ച്.എസ്. 14 പോയന്റുമായി തൊട്ട് പിന്നിലുണ്ട്.
കോഴിക്കോട് മെഡിക്കല് കോളജ് ഒളിമ്പ്യന് റഹ്മാന് സേ്റ്റഡിയത്തില് രാവിലെ നടന്ന ചടങ്ങില് മേള കോഴിക്കോട് മേയര് ഒ.സദാശിവന് ഉദ്്്ഘാടന കര്മ്മം നിര്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്്് കെ.കെ.നവാസ് അധ്യക്ഷം വഹിച്ചു. സ്്പോര്ട്സ് ജേര്ണലിസ്റ്റ് കമാല് വരദൂര് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര് സി എസ്.അമൃത സ്വാഗതം പറഞ്ഞു. വാര്ഡ് കൗണ്സിലര് ഷീതു, ആര്.ഡി.ഡി. എസ്.സുധ, വി.എച്ച്.എസ്.സി. അസിസ്റ്റന്റ് ഡയറക്ടര് കെ.റസീന, മുഹമ്മദ് ഷെരീഫ്, എന്.ആശിഷ്, ഡോ.ഷിംജിത്ത്, എം.ഷാനവാസ് എന്നിവര് സംസാരിച്ചു. കായിക മേള ലോഗോ രൂപകല്പ്പന ചെയ്ത പാലോറ ഹയര് സെക്കന്ഡറി സ്കൂള് അധ്യാപകന് സതീഷ് പലോറക്ക് മേയര് ഉപഹാരം നല്കി.
ജില്ലാ കായികമേളയില് നൂറ് മീറ്റര് സ്പ്രിന്റില് ഒന്നാതെത്തെത്തി ഇവര് കായികമേളയുടെ താരങ്ങളായി. നൂറ് മീറ്റര് സബ്ജൂനിയര് ആണ്കുട്ടികളുടെ ഓട്ടത്തില് മേപ്പയ്യൂര് ജി.വി.എച്ച്്.എസ്.എസ്.എസിലെ ഫസല്മുഹമ്മദ് ഒന്നാമതെത്തി. ജൂനിയര് പെണ്കുട്ടികളുടെ നൂറ് മീറ്റര് ഓട്ടത്തില് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിലെ എസ്. കൃഷ്ണേന്ദു സ്വര്ണം നേടി. സീനിയര് ആണ്കുട്ടികളുടെ നൂറ് മീറ്ററില് മേരിക്കുന്ന് ജെ.ഡി.റ്റി. ഇസ്ലാം സ്കൂളിലെ ടി.എം.മുഹമ്മദ് അഫ്നാസ് സ്വര്ണം സ്വന്തമാക്കി. സീനിയര് പെണ്കുട്ടികളുടെ നൂറ് മീറ്ററില് ദേവഗിരി സേവിയോ എച്ച്.എസ്.എസിലെ ഇ.നിഹക്കാണ് സ്വര്ണം.
വിനോദ് താമരശേരി
കോഴിക്കോട്



Comments