കൂരാച്ചുണ്ട്: ജില്ലയുടെ വിവിധ ഭാഗങ്ങളില് അഞ്ചാം പനി റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് അതീവ ജാഗ്രതയോടെ കൂരാച്ചുണ്ട് പഞ്ചായത്ത്. ജനപ്രതിനിധികളുടെയും ആരോഗ്യപ്രവര്ത്തകരുടെയും നേതൃത്വത്തില് വീടുകളില് സന്ദര്ശനം നടത്തി. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകള്ക്ക് വാക്സിനേഷന് നല്കി.
പഞ്ചായത്ത് പ്രസിഡന്റ്് സിനി ജിനോ, രണ്ടാം വാര്ഡ് മെമ്പര് ആന്സമ്മ എന്.ജെ, ഡോ. നീതാ ഗോപാല്, പബ്ലിക് ഹെല്ത്ത് നേഴ്സ് ഷീബ പി.കെ, ഹെല്ത്ത് ഇന്സ്പെക്ടര് അരവിന്ദന് എ.സി, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് മനു. എ.എം, ജെ.പി.എച്ച്.എന്മാരായ നോബിള്, അനിഷ തമ്പി, ഡോണ ഷാജന്, ആശാവര്ക്കര് ജിനി, സലോമ എന്നിവര് പങ്കെടുത്തു.




Comments