അടിമാലി: കേരള സര്ക്കാര് ഹയര് സെക്കന്ഡറി നാഷണല് സര്വീസ് സ്കീമിന്റെ (എന്.എസ്.എസ്) റീജിയണല് പ്രോഗ്രാം കണ്വീനറായി രാജന് തോമസിനെ നിയമിച്ചു. എന്.എസ്.എസിന്റെ മുന് ഇടുക്കി ജില്ലാ പ്രോഗ്രാം കണ്വീനറായിരുന്ന ഇദ്ദേഹം, മികച്ച പ്രോഗ്രാം ഓഫീസര്ക്കുള്ള ഹയര് സെക്കന്ഡറി ഡയറക്ടറേറ്റിന്റെ കേരള സംസ്ഥാന അവാര്ഡും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പ്രോഗ്രാം ഓഫീസര്ക്കുള്ള സംസ്ഥാന അവാര്ഡും നേടിയിട്ടുണ്ട്. മികച്ച അധ്യാപകന്, മികച്ച കൊമേഴ്സ് അധ്യാപകന് എന്നീ വിഭാഗങ്ങളിലുള്പ്പെടെ വിവിധ പുരസ്കാരങ്ങള്ക്കും അര്ഹനായിട്ടുണ്ട്. പതിനാറാംകണ്ടം ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം മേധാവിയായ രാജന് തോമസ് എന്.എസ്.എസ് സംസ്ഥാന റിസോഴ്സ്പഴ്സണും സംസ്ഥാന ഉപദേശക സമിതി അംഗവുമാണ്. ഭാര്യ ഷിജി കല്ലാര്കുട്ടി ഗവ. ഹൈസ്കൂളിലെ അധ്യാപികയാണ്. മക്കള് നോയല്, നിയ മെറിയ.




Comments