More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Idukki
Loading...

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും

Authored by Web Desk | Last updated: 17 Oct 2026, 5:17 AM | 1 min read

Print
ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം   കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും
കട്ടപ്പന: ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ സി.പി.എം. ആഹ്വാനം ചെയ്‌ത ഇടുക്കി ജില്ലാ ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ പൂര്‍ണം. കുമളിയിലും കട്ടപ്പനയിലും നേരിയ വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായി. ഇന്നലെ രാവിലെ ഒന്‍പതോടെ പ്രധാന ടൗണുകളില്‍ പ്രവര്‍ത്തകരും നേതാക്കളും പ്രകടനം നടത്തി. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. എന്നാല്‍ കട്ടപ്പന കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും 15 സര്‍വീസുകള്‍ നടത്തി.

അതേ സമയം തൃശൂരില്‍ നിന്ന്‌ രാവിലെ എത്തിയ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സമരാനുകൂലികളുടെ മുമ്പിലേക്ക്‌ എത്താതെ വഴി തിരിഞ്ഞു പോയിരുന്നു. ഈ ബസ്‌ മറ്റൊരു വഴിയിലൂടെ സമരാനുകൂലികള്‍ തടയുകയും വാക്ക്‌ തര്‍ക്കത്തിലേക്ക്‌ നീങ്ങുകയും ചെയ്‌തു. തുറന്നു പ്രവര്‍ത്തിച്ച നഗരസഭ കാര്യാലയത്തിലേക്കും മൃഗാശുപത്രിയിലേക്കും സമരാനുകൂലികള്‍ ഇരച്ചു കയറി. തുടര്‍ന്ന്‌ തുറന്നു പ്രവര്‍ത്തിച്ച ധനകാര്യ സ്‌ഥാപനങ്ങളും അടപ്പിച്ചു. നഗരത്തില്‍ നടന്ന പ്രകടത്തിന്‌ ജില്ലാ കമ്മിറ്റിയംഗം വി.ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്‌, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോര്‍ജ്‌, കെ.പി സുമോദ്‌, കെ.എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍, സി.ആര്‍ മുരളി, നിയാസ്‌ അബു, ജോബി എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

കുമളിയില്‍ സംഘര്‍ഷം, കേസ്‌

കുമളി: ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കുമളിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ 11ന്‌ വര്‍ക്കല സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കുമളി ടൗണില്‍ പോസ്‌റ്റ് ഓഫീസ്‌ ജങ്‌ഷനില്‍ സമരാനു കൂലികള്‍ തടഞ്ഞു.

കാര്‍ മുന്നോട്ട്‌ എടുക്കുന്നതിനിടെ ഒട്ടകത്തലമേട്‌ താമസക്കാരനായ രാജീവിന്റ കാലില്‍ വാഹനത്തിന്റെ ടയര്‍ കയറി. ഇതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. കാറിന്റെ ചില്ലും തകര്‍ത്തു.

പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതിനിടെ സമരാനുകൂലികളും പോലീസുമായി ഉന്തുംതള്ളുമുണ്ടായി. ഹര്‍ത്താല്‍ ആവേശത്തില്‍ തമിഴ്‌നാട്ടിലേക്ക്‌ കടക്കാനെത്തിയ ടൂറിസ്‌റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ സമരാനുകൂലികള്‍ തടഞ്ഞിട്ടത്‌ യാത്രക്കാരെ ദുരിതത്തിലാക്കി. കാറിന്റെ ചില്ല്‌ തല്ലി തകര്‍ത്ത്‌ സഞ്ചാര സ്വാതന്ത്യം തടഞ്ഞതിനും, കാലില്‍ ടയര്‍ കയറിയ സംഭവത്തിലും ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. കുമളി, വണ്ടിപെരിയാര്‍, അണക്കര മേഖലയില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. വ്യാപാര സ്‌ഥാപനങ്ങള്‍ തുറന്നില്ല. സ്വകാര്യ ബസുകള്‍ ഓടിയില്ല കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഒന്നിടവിട്ട്‌ സര്‍വീസ്‌ നടത്തിയത്‌ തമിഴ്‌നാട്ടില്‍ നിന്നെത്തിയ യാത്രക്കാര്‍ക്ക്‌ ആശ്വാസമായി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേന്ദ്ര തൊഴില്‍നിയമങ്ങള്‍ തൊഴിലാളികളെ ദോഷകരമായി ബാധിക്കും: സണ്ണി ജോസഫ്‌

കേന്ദ്ര തൊഴില്‍നിയമങ്ങള്‍ തൊഴിലാളികളെ ദോഷകരമായി ബാധിക്കും: സണ്ണി ജോസഫ്‌

കായിക കിരീടം എന്‍.ആര്‍. സിറ്റി സ്‌കൂളിന്‌  മേള ഇന്ന്‌ സമാപിക്കും  മേള ഒരുദിവസംകൂടി നീണ്ടു  ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിനാല്‍ ഉപജില്ലാതല വിജയികളെ പ്രഖ്യാപിച്ചിട്ടില്ല

കായിക കിരീടം എന്‍.ആര്‍. സിറ്റി സ്‌കൂളിന്‌ മേള ഇന്ന്‌ സമാപിക്കും മേള ഒരുദിവസംകൂടി നീണ്ടു ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിനാല്‍ ഉപജില്ലാതല വിജയികളെ പ്രഖ്യാപിച്ചിട്ടില്ല

No Image

നവരാത്രി മഹോത്സവം

No Image

റോഡ്‌ അറ്റകുറ്റപ്പണി: വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാത അടച്ചു

No Image

പരിസ്‌ഥിതിലോല മേഖല സി.പി.എമ്മും കോണ്‍ഗ്രസും ജനങ്ങളെ കബളിപ്പിക്കുന്നു: ബി.ജെ.പി

No Image

എന്‍.എസ്‌.എസ്‌. റീജിയണല്‍ പ്രോഗ്രാം കണ്‍വീനറായി രാജന്‍ തോമസ്‌

Comments