കാളികാവ്: മത,രാഷ്ര്ടീയ, സാമൂഹ്യ,വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്ത്തന മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച മലയോരത്തിന്റെ മഹാപുരുഷന് മര്ഹൂം എ പി ബാപ്പു ഹാജിയുടെ സ്മരണക്കായ് ഹിമ എജുക്കേഷണല് ആന്റ് ചാരിറ്റബിള് ട്രസ്റ്റ് കാരുണ്യ 26 പുരസ്കാരം നല്കുന്നു.ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്ത്തനരംഗത്ത് ശ്രദ്ധേയ സേവനമനുഷ്ഠിച്ചവര്ക്കായി അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അവാര്ഡ് ജേതാവിനെ കണ്ടെത്തുന്നതിനായി സി.പി സൈതലവി, സി ഹംസ സാഹിബ്, ഒ എം കരുവാരകുണ്ട്, ഡോ.പി റഷീദ് അഹമ്മദ്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവരടങ്ങുന്ന അഞ്ചംഗ ജൂറിയെ തിരഞ്ഞെടുത്തു.വിശത വിവരങ്ങള്ക്കും എന്ട്രികള് സമര്പ്പിക്കുന്നതിനും 919160400400 എന്ന നമ്പറില് വിളിക്കുകയോ ന്റത്സഗ്മത്നന്റന്റന്ദന്റത്സ2്ര26ദ്ദണ്ഡന്റദ്ധ.്യഗ്നണ്ഡ എന്ന ഈമെയിലിലേക്ക് അയക്കുകയോ ചെയ്ായവുന്നതാണ്. എന്ട്രികള് ലഭിക്കേണ്ട അവസാന തീയതി നവംബര് 5. മന്ത്രിമാരുടെയും,പ്രമുഖ പണ്ഡിത നേതാക്കളുടെയും അനുഗ്രഹീത സാന്നിധ്യത്തില് നവംബര് 15ന് ഹിമ ക്യാമ്പസില് നടക്കുന്ന എപി ബാപ്പു ഹാജി അനുസ്മരണ അവാര്ഡ് ദാന സമ്മേളനത്തില് വെച്ച് പുരസ്കാരങ്ങള് വിതരണം ചെയ്യുന്നതാണെന്ന് ട്രസ്റ്റ് ചെയര്മാന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്,ജനറല് സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ് എന്നിവര് പത്രക്കുറിപ്പില് അറിയിച്ചു.




Comments