
എടപ്പാള്: കടകശ്ശേരി ഐഡിയല് സ്കൂളില് ലോക ഭക്ഷ്യദിനം ആചരിച്ചു. ആരോഗ്യമുള്ള ഭക്ഷണം, സന്തോഷമുള്ള ഹൃദയങ്ങള് എന്ന പ്രമേയത്തില് മോണ്ടിസോറി വിഭാഗത്തില് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജങ്ക് ഫുഡ് സംസ്കാരത്തില് നിന്ന് കുട്ടികളെ മാറ്റി നാടന് ഭക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു ലക്ഷ്യം. അട, കൊഴുക്കട്ട, ഉണ്ണിയപ്പം, മുറുക്ക്, കിണ്ണത്തപ്പം, അവല് വിളയിച്ചത് തുടങ്ങിയ നാടന് പലഹാരങ്ങള് മുതല് പഴങ്ങള്, സാലഡുകള്, സാന്ഡ്വിച്ച് തുടങ്ങിയ പോഷക സമൃദ്ധമായ വിഭവങ്ങളും ഫെസ്റ്റില് ഇടംപിടിച്ചു. കുട്ടികള് വീടുകളില് നിന്ന് അമ്മമാരോടൊപ്പം ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് കുട്ടികള് തന്നെ വിശദീകരിച്ചു.
ഐഡിയല് സ്കൂളിലെ മിഡില് സെക്ഷന് വിദ്യാര്ത്ഥികള് ഭക്ഷ്യദിനം കാരുണ്യ പ്രവര്ത്തനത്തിലൂടെ മാതൃകയായി. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന എടപ്പാള് സഹായി എന്ന സ്ഥാപനത്തിലേക്ക് കുട്ടികള് ഭക്ഷ്യധാന്യങ്ങളും ഉച്ചഭക്ഷണവും വിതരണം ചെയ്തു. ഭക്ഷണം പാഴാക്കരുത്, ഇല്ലാത്തവര്ക്ക് പങ്കുവെക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നല്കിയത്.
പ്രിന്സിപ്പാള് പ്രിയ അരവിന്ദ് അധ്യക്ഷത വഹിച്ചു.കമ്മ്യൂണിക്കേറ്റീവ് ഇം?ീഷ് വിഭാഗം മേധാവി മഹ്റൂസ് സയ്ിയദ ഉദ്ഘാടനം ചെയ്തു. മോണ്ടിസോറി എച്ച്.എം. ബിന്ദു പ്രകാശ്, പ്രധാനാധ്യാപകന് വിജയാനന്ദ്, കണ്വീനര്മാരായ വി.പി. നൈസി, എസ്. രാജശ്രീ, പി. സുമ, ഡാനി മുഹമ്മദ്, കെ.പി. റിന്സി, ബീന സുരേഷ്, സജിത പ്രസി, എം. വിനീത, നജ്ല, തസ്നി നേതൃത്വം നല്കി. വിദ്യാര്ത്ഥി പ്രതിനിധികളായ കെ.കെ. ആയുഷ്, സി.പി. ഗൗരി, ശിവന്യ എസ്. നായര്, കെ.കെ. ഹാമിസ്, എഫ്. ഫത്വ പങ്കെടുത്തു.



Comments