
വള്ളിക്കുന്ന്: വള്ളിക്കുന്നില് പുതുതായി സേ്റ്റാപ്പ് അനുവദിച്ച ആലപ്പുഴകണ്ണൂര് എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് റെയില്വേ സ്റ്റേഷനില് സ്വീകരണം നല്കി.
രാത്രി 9.30ന് എത്തേണ്ട ട്രെയിന് രാത്രി 11നാണ് എത്തിയതെങ്കിലും നൂറുകണക്കിനാളുകള് സ്വീകരണം നല്കാന് സേ്റ്റഷനില് കാത്തുനിന്നു. ട്രെയിനിന്റെ എന്ജിന് ഭാഗത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലും പിന്ഭാഗത്ത് വള്ളിക്കുന്ന് റെയില്വേ സ്റ്റേഷന് ഡവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില് ട്രെയിന് മാനേജര് കെ.എസ്. അനിലിനും സ്വീകരണം നല്കി. വള്ളിക്കുന്നുകാരുടെ ദശാബ്ദങ്ങള് നീണ്ട ആവശ്യം യാഥാര്ഥ്യമാക്കിയതിന് ഇരുവിഭാഗങ്ങളും റെയില്വേ മന്ത്രിക്ക് അഭിവാദ്യമര്പ്പിച്ചപ്പോള് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഇടപെട്ട ഇ.ടി. മുഹമ്മദ് ബഷീര് എം.പിക്ക് ഡവലപ്മെന്റ് കമ്മിറ്റി വേറിട്ട് അഭിവാദ്യമര്പ്പിച്ചു.
ട്രെയിന് എത്തിയതോടെ സേ്റ്റഷനില് ആഹ്ലാദപ്രകടനവും നടന്നു. കോശി പി. തോമസ്, വി.പി. റഫീഖ്, ടി.കെ. മുരളീധരന്, കെ.വി.കെ. റസ്സാഖ്, ബി.ജെ.പി. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്, സുകേഷ് ദേവ്, ഒ.ബി.സി. മോര്ച്ച സംസ്ഥാന പ്രസിഡന്റ് പ്രേമന്, സുനില്ബാബു, വിനോദ് കുമാര് നേതൃത്വം നല്കി.



Comments