
മലപ്പുറം: റവന്യൂ വകുപ്പിന്റെ സുഗമമായ പ്രവര്ത്തനങ്ങള്ക്ക് 152 വാഹനങ്ങള് അനുവദിച്ച സംസ്ഥാന സര്ക്കാരിനും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്കുമാറിനും അഭിവാദ്യങ്ങള് അര്പ്പിച്ച് എന്.ജി.ഒ. അസോസിയേഷന് മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില് സിവില് സ്റ്റേഷനില് ജീവനക്കാര് ആഹ്ലാദ പ്രകടനം നടത്തി. തുടര്ന്ന് നടന്ന യോഗം ജില്ലാ ട്രഷറര് ഹബീബ് തോണിക്കടവന് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി ശിവദാസന് ചെമ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ജാഫര് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആശാ ആനന്ദ്, ജില്ലാ ജോയിന്റ് സെക്രട്ടറി സലീഖ് പി. മോങ്ങം, ഓഡിറ്റര് ശിവപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം ദിലീപ് പരിശവിള, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹനന് മുതിരിപറമ്പ്, എ.പി. സുനീത്, എന്. ശരത്, കെ. പ്രസാദ്, മനോജ് ബാബു, ഇ.കെ. ഷാജി, വനിതാ ഫോറം കണ്വീനര് എ.പി. ധന്യ നേതൃത്വം നല്കി. ബ്രാഞ്ച് വൈസ് പ്രസിഡന്റ് രഞ്ജിത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഗോ വിന്ദന്നമ്പൂരി നന്ദിയും പറഞ്ഞു.



Comments