More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പൂജ ആഘോഷിക്കാനെത്തി...കൺമുന്നിൽ അമ്മ മരിക്കുന്നത് കണ്ട മകൻ, തിരഞ്ഞെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ്...!

Authored by Web Desk | Last updated: 18 Oct 2026, 10:51 AM | 2 min read

Print

പന്തലിൽ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു സോനു പാൽ എന്ന 25 കാരൻ. പെട്ടെന്നുണ്ടായ മഴയെ തുടർന്ന് പന്തലിലേക്ക് ആളുകൾ ഇരച്ചു കയറിയപ്പോൾ അകത്തുണ്ടായിരുന്നവർക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു.

പൂജ ആഘോഷിക്കാനെത്തി...കൺമുന്നിൽ അമ്മ മരിക്കുന്നത് കണ്ട മകൻ, തിരഞ്ഞെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ്...!
കൊൽക്കത്ത: ശനിയാഴ്ച വൈകിട്ട് കൊൽക്കത്തയിലെ ചോർബഗൻ സർവോജനിൻ ദുർഗ്ഗാ പൂജ പന്തലിൽ എത്തിയവർക്ക് ഉൾവശത്തെ അലങ്കാരങ്ങൾ കണ്ട് ദേവീ മാതായുടെ അനുഗ്രവും തേടണമെന്നായിരുന്നു ആഗ്രഹം. ചിലരാവട്ടെ പന്തലും സന്ദർശിച്ച് ആഘോഷത്തിന്റെ ഭാഗമായി പുറത്തുനിന്ന് ആഹാരം കഴിക്കാനുള്ള പദ്ധതിയുമായായിരുന്നു എത്തിയത്. എന്നാൽ, പെട്ടെന്നുള്ള മഴയും തിക്കും തിരക്കും ഇരുട്ടും വിധി മറ്റൊന്നാണെന്ന് തെളിയിച്ചു!

പന്തലിൽ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു സോനു പാൽ എന്ന 25 കാരൻ. പെട്ടെന്നുണ്ടായ മഴയെ തുടർന്ന് പന്തലിലേക്ക് ആളുകൾ ഇരച്ചു കയറിയപ്പോൾ അകത്തുണ്ടായിരുന്നവർക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. വീണ്ടും തിരക്ക് വർദ്ധിച്ചതോടെ ആളുകൾ വീണവരുടെ മുകളിലേക്ക് വീണു. സോനുവും ആളുകളുടെ അടിയിലായി. എന്നാൽ, അമ്മയെക്കുറിച്ചുള്ള ചിന്തയും സ്വജീവൻ രക്ഷിക്കുന്നതിനായും അയാൾ എവിടുന്നോ ലഭിച്ച ശക്തിയിൽ എഴുന്നേറ്റു. അമ്മയെ തിരഞ്ഞു, എന്നാൽ അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു അവിടെയുണ്ടായിരുന്നത്! അമ്മ കൺമുന്നിൽ മരിച്ചതിന്റെ ഞെട്ടലിലും തീരാ ദുഃഖത്തിലും സോനു പറഞ്ഞത് ഇങ്ങനെയായിരുന്നു, "ഞാനും രക്ഷപെടുമായിരുന്നില്ല".

ചാക്ദ സ്വദേശിയായ യുവാവ് ഭാര്യയുടെ ആഗ്രഹപ്രകാരമായിരുന്നു ദുർഗാ പന്തലിൽ എത്തിയത്. സന്ദർശന ശേഷം പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും തീരുമാനിച്ചായിരുന്നു ദമ്പതികളുടെ വരവ്. എന്നാൽ, പന്തലിൽ നിന്ന് മടങ്ങിയതാവട്ടെ ഭർത്താവ് മാത്രം! ഉച്ചയ്ക്ക് 1 മണിയോടെയാണ് കൊൽക്കത്തയിൽ എത്തിയതെന്നും ആദ്യം സന്തോഷ് മിത്ര സ്ക്വയർ സന്ദർശിച്ചതായും ഭർത്താവ് പറഞ്ഞു. സോഷ്യൽ മീഡിയ റീലുകളിൽ കണ്ട പന്തലിന്റെ മനോഹരമായ അകം നേരിട്ട് കാണണമെന്ന് ഭാര്യ നിർബന്ധിച്ചതിനെത്തുടർന്നാണ് അവർ പിന്നീട് ചോർബഗനിലേക്ക് പോയത്.

ചോർബഗനിൽ എത്തിയപ്പോൾ അവിടം മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ജനക്കൂട്ടം സെൻട്രൽ അവന്യൂവിലേക്ക് വരെ കവിഞ്ഞൊഴുകിയിരുന്നു. അപാകതകൾ നിറഞ്ഞ ക്യൂവിൽ ഞങ്ങൾ ഊഴത്തിനായി കാത്തുനിന്നു. പെട്ടെന്നാണ് മഴ പെയ്യാൻ തുടങ്ങിയത്. പന്തലിനുള്ളിൽ പൂർണ്ണമായും ഇരുട്ടായിരുന്നു, ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. ഞങ്ങൾക്ക് ശ്വാസമെടുക്കാൻ പോലും പ്രയാസമായി. പെട്ടെന്ന് പിന്നിൽ നിന്ന് ആളുകൾ തള്ളാൻ തുടങ്ങി, സെക്കൻഡുകൾക്കകം അവിടെ തിക്കും തിരക്കുമുണ്ടായി. ഞാൻ നിലത്തുവീഴുകയും ഭാര്യയിൽ നിന്ന് വേർപെടുകയും ചെയ്തു.

എഴുന്നേൽക്കാൻ പാടുപെടുകയും ഭാര്യ ആരതിക്കായി തിരച്ചിൽ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ആളുകൾ നിലത്തു വീണുകിടന്ന് സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും വോളന്റിയർമാരോ പോലീസോ സംഘാടകരോ അവരെ സഹായിക്കാൻ മുന്നോട്ടുവരുന്നത് കാണാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഭാര്യ അനക്കമില്ലാതെ നിലത്തു വീണുകിടക്കുന്നത് ഞാൻ കണ്ടു. ഞാൻ അവളെ കൈകളിൽ എടുത്ത് സഹായത്തിനായി നിലവിളിച്ചു. അവളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് പോലും ലഭ്യമായിരുന്നില്ല എന്നും യുവാവ് വേദനയോടെ പറയുന്നു. ഒരു മണിക്കൂറിലധികം സമയമെടുത്താണ് ആംബുലൻസ് ക്രമീകരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഭാര്യ മരിച്ചിരുന്നു എന്നും യുവാവ് പറഞ്ഞു.

കനത്ത മഴയും സ്ഥലപരിമിതിയും സുരക്ഷാ ഗാർഡുകളുടെ അനാവശ്യ വിസിലുകളും അനൗൺസ്മെന്റും കൊൽക്കത്ത ദുരന്തത്തിനു കാരണമായി. പരിഭ്രാന്തരായ ആളുകൾ തിക്കും തിരക്കും കൂട്ടിയതാണ് പ്രിയപ്പെട്ടവരുടെ എന്നന്നേക്കുമായ വേർപാടിനു കാരണമായത്.

Tags

  • kolkata stampede
  • death in front of relatives

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

 മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

ചരിത്ര സ്മാരകം കത്തിച്ചു!  ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

ചരിത്ര സ്മാരകം കത്തിച്ചു! ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

മാസപ്പടി കേസിലെ പോരാട്ടത്തിനിടെ കുടുംബത്തിനും ഭീഷണി; കെ. സുധാകരൻ ചേർത്തുനിർത്തിയെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി കേസിലെ പോരാട്ടത്തിനിടെ കുടുംബത്തിനും ഭീഷണി; കെ. സുധാകരൻ ചേർത്തുനിർത്തിയെന്ന് മാത്യു കുഴൽനാടൻ

വിസിലടിയും സെക്യൂരിറ്റി ഏജൻസിയുടെ അനൗൺസ്‌മെന്റും തിക്കിനും തിരക്കിനും കാരണമായി; സമിക് ഭട്ടാചാര്യ

വിസിലടിയും സെക്യൂരിറ്റി ഏജൻസിയുടെ അനൗൺസ്‌മെന്റും തിക്കിനും തിരക്കിനും കാരണമായി; സമിക് ഭട്ടാചാര്യ

Comments