More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അക്രമികള്‍ രക്ഷപ്പെട്ടത് മൂന്ന് തവണ കൈമാറ്റം ചെയ്ത പള്‍സര്‍ ബൈക്കില്‍ ; ടൈഗറിനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കായി തെരച്ചില്‍

Authored by Web Desk | Last updated: 19 Oct 2026, 9:44 AM | 2 min read

Print
അക്രമികള്‍ രക്ഷപ്പെട്ടത് മൂന്ന് തവണ കൈമാറ്റം ചെയ്ത പള്‍സര്‍ ബൈക്കില്‍ ; ടൈഗറിനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കായി തെരച്ചില്‍
മുംബൈ: നടന്‍ ടൈഗര്‍ ഷ്രോഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. മുംബൈ പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഒരു ചിത്രത്തില്‍ രണ്ട് പുരുഷന്മാര്‍ ഒന്നിച്ച് നില്‍ക്കുന്നതും, അവരില്‍ ഒരാള്‍ കറുത്ത തൊപ്പി ധരിച്ചിരിക്കുന്നതും വ്യക്തമാണ്. മുംബൈ ജുഹുവിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് നടന്‍ കാറില്‍ മടങ്ങുമ്പോള്‍, അക്രമികള്‍ എത്രത്തോളം അടുത്തേക്ക് എത്തിയാണ് വെടിയുതിര്‍ത്തത് എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണ് സംഭവത്തിന് ശേഷം പുറത്തുവന്നിരിക്കുന്നത്.

വധശ്രമവുമായി ബന്ധപ്പെട്ട് ജുഹു പോലീസ് തിരിച്ചറിയാത്ത മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാനും കര്‍ശന നടപടി യെടുക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമികള്‍ ഉപയോഗിച്ചത് മൂന്ന് തവണ കൈമാറ്റം ചെയ്ത പള്‍സര്‍ ബൈക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഈ ബൈക്ക് കസ്റ്റഡിയിലെടുത്തു ഡി.എന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നമ്പര്‍ പ്ലേറ്റും ഷാസി നമ്പറും ഉപയോഗിച്ച് പോലീസ് ബൈക്കിന്റെ പഴയ രേഖകള്‍ പരിശോധിച്ചുവരികയാണ്. ജോഗേശ്വരി സ്വദേശിയാണ് പ്രതികള്‍ അക്രമസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പള്‍സര്‍ ബൈക്കിന്റെ ആദ്യ ഉടമയെന്നും, പ്രതികള്‍ ഈ വാഹനം മൂന്നാമത്തെ ഉടമയില്‍ നിന്നാണ് വാങ്ങിയ തെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെടിവെയ്പ്പിന് ശേഷം ജുഹുവില്‍ നിന്ന് അന്ധേരിയിലേക്കാണ് ഇവര്‍ ഇതില്‍ രക്ഷപ്പെട്ടത്.

അന്ധേരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടു വധശ്രമത്തിന് ശേഷം അന്ധേരി സ്റ്റേഷനില്‍ എത്തിയ പ്രതികള്‍ അവിടെനിന്നും ട്രെയിനില്‍ കയറി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവിടെനിന്ന് എവിടേക്കാണ് പോയതെന്ന് കണ്ടെത്താന്‍ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. പ്രതികള്‍ പൊതുഗതാഗതം ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തില്‍ ട്രെയിനുകളിലും ബസുകളിലും മുംബൈ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന സ്വകാര്യ, സര്‍ക്കാര്‍ ബസുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ വെടിയുതിര്‍ത്ത അക്രമികള്‍ എത്രത്തോളം അടുത്തെത്തിയിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണ് ഈ വധശ്രമത്തിന് ശേഷം പുറത്തുവന്നിരിക്കുന്നത്.

വെടിവെയ്പ്പിന് തൊട്ടുപിന്നാലെ ടൈഗര്‍ ഷ്രോഫ് തന്റെ ബി.എം.ഡബ്ല്യു സെഡാന്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി വാഹനം നിയന്ത്രിക്കുന്ന പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ട് പേര്‍ കാറിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ പരിക്കേറ്റ ഡ്രൈവറെ അദ്ദേഹം ഉടന്‍ തന്നെ ചികിത്സയ്ക്കായി നാവതി ഹോസ്പിറ്റലിലേക്ക് എത്തിച്ചു. ടൈഗര്‍ ഷ്രോഫ് കാറോടിച്ചു പോയ സ്ഥലത്ത് റോഡില്‍ രക്തക്കറകള്‍ കാണാം.

Tags

  • tiger shroff
  • assassination attempt

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഉരിയ സംഭവം; പ്രതി പൂനെയില്‍ നിന്നും പിടിയില്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഉരിയ സംഭവം; പ്രതി പൂനെയില്‍ നിന്നും പിടിയില്‍

മുഹമ്മദ് റിയാസിനെതിരായ ഇഡി അന്വേഷണം ; ഹവാലാ വിവരങ്ങള്‍ ദുബായില്‍ നിന്നും ശേഖരിക്കും

മുഹമ്മദ് റിയാസിനെതിരായ ഇഡി അന്വേഷണം ; ഹവാലാ വിവരങ്ങള്‍ ദുബായില്‍ നിന്നും ശേഖരിക്കും

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

കണ്ണൂര്‍ ഭൂമി ഏറ്റെടുക്കല്‍ ; പിണറായി വിജയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി; കിഫ്ബി ബോര്‍ഡ് രേഖകള്‍ പുറത്ത്

കണ്ണൂര്‍ ഭൂമി ഏറ്റെടുക്കല്‍ ; പിണറായി വിജയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി; കിഫ്ബി ബോര്‍ഡ് രേഖകള്‍ പുറത്ത്

കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെ മൊഴിയെടുത്ത് എസ്‌ഐടി

കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെ മൊഴിയെടുത്ത് എസ്‌ഐടി

വിമാനയാത്രയുടെ വിവരങ്ങള്‍ ജനങ്ങളോട് തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടണം ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അടൂര്‍പ്രകാശ്

വിമാനയാത്രയുടെ വിവരങ്ങള്‍ ജനങ്ങളോട് തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടണം ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അടൂര്‍പ്രകാശ്

Comments