More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മോദി പ്രഖ്യാപിച്ച 11,440 കോടിയുടെ പയർവർഗ ദൗത്യം ഇഴയുന്നു; ഒരു ഗവേഷണ പദ്ധതിക്കുപോലും അനുമതിയില്ല

Authored by Web Desk | Last updated: 19 Oct 2026, 6:43 PM | 1 min read

Print
മോദി പ്രഖ്യാപിച്ച 11,440 കോടിയുടെ പയർവർഗ ദൗത്യം ഇഴയുന്നു; ഒരു ഗവേഷണ പദ്ധതിക്കുപോലും അനുമതിയില്ല
ന്യൂഡൽഹി: പയർവർഗ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ ദൗത്യം ഒരു വർഷം പിന്നിട്ടിട്ടും ഗവേഷണ പദ്ധതികൾക്ക് അനുമതിയായില്ല. 11,440 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ദൗത്യത്തിൽ ഗവേഷണത്തിനായി നീക്കിവച്ച 500 കോടി രൂപയുടെ ഒരു പദ്ധതിക്കുപോലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

ഗവേഷണ പദ്ധതികൾക്കുള്ള അനുമതി നടപടികൾ നവംബർ 15നകം പൂർത്തിയാക്കാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് കൃഷി മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. അർഹമായ പദ്ധതികൾക്ക് ഒക്ടോബർ അവസാനത്തോടെ അനുമതി നൽകാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

എണ്ണക്കുരുക്കൾ, പയർവർഗങ്ങൾ, പരുത്തി എന്നിവയുമായി ബന്ധപ്പെട്ട കാർഷിക ഗവേഷണങ്ങളുടെ പുനഃക്രമീകരണം അവലോകനം ചെയ്യാൻ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെ അധ്യക്ഷതയിൽ ഒക്ടോബർ അഞ്ചിന് ചേർന്ന യോഗത്തിലാണ് വിഷയം ഉന്നയിച്ചത്. ദേശീയ പയർവർഗ ദൗത്യത്തിന്റെ ഗവേഷണ വിഭാഗത്തിലെ പദ്ധതികൾക്ക് കൃഷി മന്ത്രാലയം അനുമതി നൽകിയിട്ടില്ലെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

2025-26 മുതൽ 2030-31 വരെയുള്ള ആറു വർഷത്തേക്കാണ് ദൗത്യം നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തുകളുടെ വികസനം, വിളകളിലെ പ്രോട്ടീൻ അളവ് വർധിപ്പിക്കൽ, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ, വിളവെടുപ്പിനുശേഷമുള്ള സംഭരണം ശക്തിപ്പെടുത്തൽ, കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

രാജ്യത്തെ പയർവർഗ ഉൽപ്പാദനം 2023-24ലെ 242 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 2030-31ഓടെ 350 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം. കൃഷിവിസ്തൃതി 275 ലക്ഷം ഹെക്ടറിൽനിന്ന് 310 ലക്ഷം ഹെക്ടറായും ഹെക്ടറിലെ ശരാശരി വിളവ് 881 കിലോഗ്രാമിൽനിന്ന് 1,130 കിലോഗ്രാമായും വർധിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

'ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നത് പ്രവർത്തകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി'; യൂത്ത് കോൺഗ്രസ് പ്രമേയം

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

photo-facebook

കണ്ണൂരില്‍ കെ കെ രാഗേഷ് തുടരും ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

photo-ani

സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

Comments