മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയായ ഇമാന് ഭാരം കുറഞ്ഞു വരുന്നു. ആദ്യഘട്ടത്തില്‍ 101 കിലോ ഭാരമാണ് കുറഞ്ഞിരിക്കുന്നത്. മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ ഇതിനായുള്ള ചികിത്സ നടത്തിയിരുന്നു. അമിതഭാരമുള്ള ഇവര്‍ ചികിത്സക്കായാണ് ഇന്ത്യയില്‍ എത്തിയത്.
ഈജിപ്റ്റിലെ കെയ്റോ സ്വദേശിയായ ഈ 36കാരി ഇന്ത്യയില്‍ എത്തിയപ്പോള്‍ 503 കിലോ ആയിരുന്നു ഭാരം. 101 കിലോയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. ദിവസവും 1,200 കലോറി ഒഴിവാക്കുന്നതരത്തിലുള്ള ഡയറ്റാണ് ഇവര്‍ക്കായി ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.
25 വര്‍ഷമായി പുറത്തിറങ്ങാതിരുന്ന ഇവര്‍ ചികിത്സക്കായാണ് പുറത്തുവന്നത്. ക്രെയിനിന്റെ സഹായത്തോടെ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.
ഈ വര്‍ഷം തന്നെ 200 കിലോ കുറയ്ക്കാനാകും എന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമെ ശസ്ത്രക്രിയക്ക് വിധേയയാക്കാന്‍ സാധിക്കു എന്നാണ് അവര്‍ പറയുന്നത്. ഇവര്‍ക്ക് വേണ്ടി ചികിത്സ ലോകോത്തര ഡോക്ടര്‍മാരാണ് എത്തിയിരിക്കുന്നത്.
തിരികെ ഈജിപ്റ്റിലേക്ക് പറക്കും മുന്‍പ് പൂര്‍ണ ആരോഗ്യവതിയാക്കാനാകുമെന്ന വിശ്വാസത്തിലാണ് ആശുപത്രി അധികൃതര്‍.






