അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ആര്.എസ്.എസ് ചാനലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വര്‍ഗീയ നിരൂപണത്തിന് സംവിധായകന് ലിജോ ജോസ് പെല്ലിശേരിയുടെ മറുപടി. ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ് എന്നായിരുന്നു ജനം ടിവിയുടെ ആരോപണം. രഞ്ജിത്ത് കാഞ്ഞിരത്തില്‍ എന്നയാളാണ് നിരൂപണം എഴുതിയത്.
ക്രൈസ്തവ ബിംബങ്ങളെ മഹത്വവല്‍ക്കരിക്കുന്ന സിനിമയാണ് അങ്കമാലി ഡയറീസ് എന്നും നിരൂപകന് ആരോപിക്കുന്നു. കേരളത്തില്‍ ഒരു അധോലോകം വളര്‍ന്നു വരുന്നുണ്ട്. ഓരോ ചെറുനഗരങ്ങളിലും അവര്‍ വേര് പടര്‍ത്തിയിരിക്കുന്നു. യുവാക്കള്‍ ആഘോഷമാക്കുന്ന ഈ ക്രമിനല്‍ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമ. അതിലേക്ക് ലിജോ ജോസ് പെല്ലിശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രമെന്നും നിരൂപകന് ആരോപിച്ചു.
നിരൂപണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി സംവിധായകന് തന്നെ രംഗത്ത് വന്നത്. നല്ല മനോഹരമായ റിവ്യൂ. ഇത്ര സുക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കിക്കണ്ടിട്ടില്ല, നന്ദി. രഞ്ജിത്ത് ജി. കാഞ്ഞിരത്തിന് സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം-ലിജോ പറഞ്ഞു. ഫെയ്സ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ €ബ്ബില്‍ നടന്ന ചര്‍ച്ചയിലാണ് ലിജോ സംവിധായകന് മറുപടി നല്‍കിയത്.






