
ഇംഫാല്‍: ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലും ഗോവയിലും കടുത്ത മത്സരം. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും 70 ശതമാനം വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ ലീഡ് നില മാറിമറിയുന്ന കാര്യമാണ് കാണുന്നത്.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന മണിപ്പൂരില്‍ ബിജെപി നേരിയ മൂന്‍തൂക്കം നേടുമ്പോള്‍ ഗോവയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനായിട്ടുണ്ട്. മണിപ്പൂരില്‍ 60 ലെ 42 സീറ്റുകളിലെ നില പുറത്തുവരുമ്പോള്‍ 15 ഇടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. എന്‍പിഎഫ് രണ്ടിടത്തും മുന്നിലുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടു സ്ഥാനാര്‍ത്ഥികള്‍ വീതം ജയിച്ചു.
ബിജെപിയുടെ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി കൊണ്ട് ംോവയില് കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമുണ്ട്. ബിജെപിയുടെ ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു. വോട്ടെണ്ണല്‍ 82 ശതമാനവും ആകെയുള്ള 40 സീറ്റിലെ 24 എണ്ണത്തില്‍ 12 ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപി ഏഴെണ്ണത്തിലും എംജിപി രണ്ട് എണ്ണത്തിലും എന്‍സിപി, ഐഎന്‍ഡി എന്നിവര്‍ ഓരോ ഇടങ്ങളിലും വിജയം നേടിയിട്ടുണ്ട്.






