ചെന്നൈ: ഉപതിരഞ്ഞെടുപ്പില്‍ മത്സതിക്കാനുള്ള തന്റെ തീരുമാനത്തെതുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്നത് കനത്ത പീഡനങ്ങളാണെന്ന് ജയലളിതയുടെ സഹോദരപുത്രി ദ്പ ജയകുമാര്‍. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴുവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലാണ് ദീപ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
അണ്ണാഡിഎംകെ ശശികല വിഭാഗത്തില്‍ നിന്നാണ് തനിക്ക് സമ്മര്ദ്ദമുണ്ടാകുന്നതെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ തോഴിയായ ശശികല ജയലളിതയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയ സമയം മുതല്‍ തന്നെ കാണിക്കാന്‍ സമ്മതിച്ചിരുന്നില്ലായെന്നും ദീപ പറയുന്നു. ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനകളാണ് നടന്നത്. ആ ഗൂഢാലോചനാസംഘം ഇപ്പോള്‍ തന്നെ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ നിരന്തരശ്രമമാണ് നടത്തുന്നതെന്നും ദീപ ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപ ജയകുമാറിന്റെ നേതൃത്വത്തില്‍ 'അമ്മ ദീപ പേരവെ' എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.






