ഇംഫാല്‍: മണിപ്പൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍. ബിരേന്‍ സിങ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബി.ജെ.പി നിയമസഭാ കക്ഷി യോഗമാണ് ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ദേശീയ ഫുട്ബോള്‍ താരമായിരുന്ന ബിരേന്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഉടന്‍ തന്നെ ഗവര്‍ണറെ കാണുമെന്ന് ബിരേന്‍ സിങ് അറിയിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതിര്‍ന്ന നേതാക്കള്‍ എന്നിവരോട് നന്ദി അറിയിച്ച ബിരേന്‍ സിങ് മണിപ്പൂരില്‍ മികച്ച ഭരണം കൊണ്ടു വരുമെന്ന് പ്രതികരിച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മണിപ്പൂരില്‍ 28 സീറ്റുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ചെറുകക്ഷികളെ കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
21 സീറ്റ് നേടിയ ബി.ജെ.പി എന്‍.പി.പി, എന്‍.പി.എഫ്, എല്‍.ജെ.പി തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണ അവകാശപ്പെടുന്നു. എന്‍.പി.പിക്കും എന്‍.പി.എഫിനും നാല് വീതം എം.എല്‍.എമാരാണുള്ളത്. ടി.എം.സിക്ക് ഒരു എം.എല്‍.എയും ഒരു സ്വതന്ത്രനുമുണ്ട്.






