
പിറവം: സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധുവായിരുന്ന സുഹൃത്ത് ക്രോണില്‍ നിന്നും മിഷേല്‍ നിരന്തര ഭീഷണി നേരിട്ടിരുന്നതായി പോലീസ്. സംഭവം ആത്മഹത്യയാണെന്നും നിരന്തര മാനസീക പീഡനം മിഷേലിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. മിഷേലിനെ പല രീതിയില്‍ സമ്മര്ദ്ദപ്പെടുത്തിയിരുന്ന ക്രോണിന് മിഷേലിന്റെ ആണ് സുഹൃത്തുക്കളെ വരെ ഭീഷണിപ്പെടുത്തിയിരുന്നായി റിപ്പോര്‍ട്ടുകളുണ്ട്.
ക്രോണിന് കടുത്ത സംശയരോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മിഷേല്‍ പല തവണ ശ്രമിച്ചതാണ്. എന്നാല്‍ മാപ്പ് പറഞ്ഞ് ഇത് ഇയാള്‍ തുടരുകയായിരുന്നു. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണില്‍ നിന്നും രക്ഷപ്പെടാനായി മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നതായി സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. അഡ്വാന്‍സ് കോഴ്സിനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ക്രോണിന് അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു.
ചെന്നൈയില്‍ നിന്നും സഹപാഠിയുടെ മൊഴി ഓണ്‍ലൈന്‍ വഴി പോലീസ് രേഖപ്പെടുത്തി. മിഷേലിന്റെ ആണ്സുഹൃത്തുക്കളെയും ക്രോണിന് ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. നേരത്തേ കോട്ടയത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കെ മിഷേലുമായി അടുത്ത ഒരു യുവാവിനെയും ക്രോണിന് ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. കാണുകയോ മിണ്ടുകയോ ചെയ്യരുതെന്നായിരുന്നു ഭീഷണി.
ബന്ധത്തില്‍ നിന്നും മിഷേല്‍ പിന്മാറാതിരിക്കാന് ക്രോണിന് ഭീഷണിയുടെ ഭാഷയും ഉപയോഗിച്ചിരുന്നു. ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ 'കൊന്നുകളയും' എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാള്‍ മിഷേലിനയച്ചത്. മൂന്നുതവണ ഫോണ്‍ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേല്‍ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചന ആയിരുന്നെന്നാണ് പോലീസ് നിഗമനം. ഛത്തീസ്ഗഡിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. മറ്റു രണ്ടു പെണ്‍കുട്ടികളെയും ക്രോണിന് ചതിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കാട്ടിയ നിഷ്ക്രിയത്വവും ഷാജി പറഞ്ഞു. ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി പോലും സ്വീകരിക്കാതെ നിഷ്ക്രിയത്വം പുലര്‍ത്തിയ പോലീസ് നടപടികളും ഷാജി സദസില്‍ വിവരിച്ചു രാത്രിയില്‍ കലൂര്‍ പള്ളിയില്‍ നിന്നും വിവിധ കടകളില്‍ നിന്നും ശേഖരിച്ച സി.സി. ടി.വി. ദൃശ്യങ്ങള്‍ നല്‍കിയിട്ടും പോലീസ് യാതൊരു അന്വേഷണവും ആദ്യത്തെ മൂന്നു ദിവസവും നടത്തിയില്ല. തന്റെ കുട്ടിക്കു സംഭവിച്ച ദുരന്തം ഇനിയൊരു കുട്ടിക്കും സംഭവിക്കാതിരിക്കണമെന്നും പിറവത്ത് ജോസ് ഇലക്ട്രിക്കല്‍സ് സ്ഥാപനത്തിന്റെ ഉടമയായ ഷാജി പറഞ്ഞു.
മിഷേലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാ താരങ്ങളും രംഗത്ത്. യുവതാരം നിവിന്‍ പോളി, കുഞ്ചാക്കോ ബോബന് തുടങ്ങിയവരാണ് ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഹാഷ് ടാഗിലാണ് മിഷേലിന് നീതി തേടി താരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കുടുംബാംഗങ്ങള്ക്കൊപ്പമെന്ന് നിവിന്‍ മിഷേല്‍ ഷാജിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് നിവിന്‍ പോളി. ഒരു കുടുബത്തിന്റെപ്രതീക്ഷയെ ഒന്നടങ്കം തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗം. നീതിക്കായുള്ള പോരാട്ടത്തില്‍ കുടുംബത്തെ പിന്തുണയ്ക്കുന്നുവെന്ന് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
പഠനത്തില്‍ ഏറെ മിടുക്കിയും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരിയുമായിരുന്ന മിഷേലിനു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നായിരുന്നു ആഗ്രഹമെന്ന് ഷാജി പറഞ്ഞു. അതിനുള്ള തീവ്രപരിശീലനത്തിലുമായിരുന്നു. പഠനത്തിനു കൂടുതല്‍സമയം കണ്ടെത്താനായിരുന്നു എറണാകുളത്ത് താമസിച്ചു പഠിച്ചത്. മരിക്കുന്നതിന് തൊട്ടു മുമ്പു വരെ തന്നെ മിഷേല്‍ വിളിച്ചിരുന്നതായും ഏറെ സന്തോഷത്തോടെയാണു സംസാരിച്ചതെന്നും പിതാവ് ഷാജി പറഞ്ഞു. െവെകിട്ട് കലൂര്‍ പള്ളിയില്‍ പോകുമെന്നും അടുത്ത ദിവസം നടക്കുന്ന പരീക്ഷയ്ക്കു പഠിക്കാനുണ്ടെന്നും പറഞ്ഞ കുട്ടിക്കു യാതൊരുവിധ പിരിമുറുക്കം ഉള്ളതായി തോന്നിയില്ലെന്നും പറഞ്ഞു.






